പത്ത് വയസുകാരിയെ പീഡിപ്പിച്ചു; നിലവിളിച്ചപ്പോൾ വാപൊത്തി, കൊല്ലുമെന്ന് ഭീഷണി, 45-കാരന് 64 വർഷം കഠിന തടവ്

പത്ത് വയസുകാരിയെ പീഡിപ്പിച്ചു; നിലവിളിച്ചപ്പോൾ വാപൊത്തി, കൊല്ലുമെന്ന് ഭീഷണി, 45-കാരന് 64 വർഷം കഠിന തടവ്
May 14, 2025 05:13 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) 10 വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 64 വർഷം കഠിന തടവും 30,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ആര്‍.രേഖയാണ് 45 വയസ്സുകാരന് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 8 വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം.

2019 സെപ്റ്റംബര്‍ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ ബന്ധു മരിച്ച ദിവസം സംസ്‌കാരം കഴിഞ്ഞു വീടിന്റെ മുകള്‍ഭാഗത്ത് ഇരുന്ന കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ കൈകൊണ്ട് വാ പൊത്തി പിടിച്ചതിനു ശേഷമായിരുന്നു പീഡനം.

സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾ അനാവശ്യമായി സ്പർശിച്ചതായി കുട്ടി അമ്മൂമ്മയോട് പറയുകയും അമ്മൂമ്മ അവിടെവച്ച് പ്രതിയെ അടിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒന്നര വര്‍ഷം കഴിഞ്ഞ് സ്‌കൂളില്‍ കൗണ്‍സിലിങ് നടത്തിയപ്പോളാണു കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്.

വിചാരണയ്ക്കിടെ പ്രതിയെ കുട്ടിയുടെ അമ്മ മൊബൈൽ ഫോൺ കൊണ്ട് കോടതി വളപ്പില്‍ വച്ച് മര്‍ദിച്ചിരുന്നു. അമ്മയെ വിസ്തരിച്ചതിനു ശേഷമായിരുന്നു സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഭിഭാഷകൻ നിവ്യ റോബിന്‍ എന്നിവര്‍ ഹാജരായി. വലിയതുറ സി ഐമാര്‍ ആയിരുന്ന ടി.ഗിരിലാല്‍, ആര്‍.പ്രകാശ് എന്നിവരാണ് അന്വേഷണം നടത്തിയത്.



sixty four years imprisonment eexual-assault ten year old girl

Next TV

Related Stories
അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷണം; അലമാരയിൽ നിന്നും കവർന്നത് എട്ട് പവൻ സ്വർണം,അന്വേഷണം

Jun 21, 2025 08:35 AM

അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷണം; അലമാരയിൽ നിന്നും കവർന്നത് എട്ട് പവൻ സ്വർണം,അന്വേഷണം

തിരുവനന്തപുരം വിതുരയി ൽ വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം മോഷണം പോയതായി...

Read More >>
ഇൻറ്റർ സിറ്റി, ഏറനാട് എക്സ്പ്രസ് അടക്കം ട്രെയിനുകളുടെ സമയത്തിൽ മാറ്റം

Jun 21, 2025 06:01 AM

ഇൻറ്റർ സിറ്റി, ഏറനാട് എക്സ്പ്രസ് അടക്കം ട്രെയിനുകളുടെ സമയത്തിൽ മാറ്റം

ഇൻറ്റർ സിറ്റി, ഏറനാട് എക്സ്പ്രസ് അടക്കം ട്രെയിനുകളുടെ സമയത്തിൽ...

Read More >>
Top Stories










Entertainment News