കോഴിക്കോട്: (truevisionnews.com) കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു. ചുരത്തിലെ ഏഴാം വളവിന് സമീപം ലോറിയുടെ ടയർ പൊട്ടിയതാണ് ഗതാഗത തടസം സൃഷ്ടിച്ചത്. രാത്രി 12 മണിയോടെയാണ് സംഭവം. രണ്ട് മണിക്കൂറായി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. നിലവില്‍ ഇരുചക്ര വാഹനങ്ങൾ മാത്രമെ ഇതുവഴി കടന്നുപോകുന്നുള്ളൂ.

രാത്രി 10.30-ഓടെ മരം കയറ്റിവന്ന ലോറി താമരശ്ശേരി ചുരത്തില്‍ മറിഞ്ഞിരുന്നു. ഇതിനു സമീപത്തായി മറ്റൊരു ലോറിയുടെ ഇരു ടയറുകളും പൊട്ടുക കൂടി ചെയ്തതോടെയാണ് ചുരത്തില്‍ ഗതാഗതം ഏതാണ്ട് പൂർണമായി സ്തംഭിച്ചത്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് ഉൾപ്പെടെയുള്ള യാത്രക്കാർ താമരശ്ശേരി ചുരത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ടയർ പൊട്ടിയ ലോറി ക്രെയിൻ എത്തിച്ച് നീക്കം ചെയ്തു
lorry overturned Thamarassery pass Kozhikode tire another lorry burst afterwards traffic two hours
