(truevisionnews.com) ചോറിന്റെ കൂടെ എന്തെല്ലാം കറി ഉണ്ടെങ്കിലും കൂടെ ഒരു ഉപ്പേരി ഇല്ലെങ്കിൽ വയർ നിറയില്ല. മലയാളികൾക്ക് ഉപ്പേരി പ്രിയ ഭക്ഷണമാണ്. എങ്കിൽ ഇന്ന് പാവയ്ക്കാ ഉപ്പേരി പരീക്ഷിച്ചു നോക്കിയാലോ? ഏറെ ആരോഗ്യ ഗുണങ്ങൾ കൂടിയുള്ള വിഭവമാണ് പാവയ്ക്ക

ചേരുവകൾ
പാവയ്ക്ക -1 എണ്ണം
തേങ്ങ ചിരകിയത് 1/ 2 കപ്പ്
പച്ചമുളക് -2 എണ്ണം
ഉള്ളി 1
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
കടുക് 1/2 ടീസ്പൂൺ
കറിവേപ്പില,
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ
തയാറാക്കും വിധം
പാവക്ക കഴുകി ലംബമായി കീറി അകത്തെ വെളുത്ത ഭാഗം കളയുക. അത്യാവശ്യം കൈപ്പുള്ളതുകൊണ്ടാണ് ആ ഭാഗം കളയുന്നത്. ശേഷം ചെറുതായി അരിഞ്ഞ് അല്പം ഉപ്പും ചേർത്ത് ഇളക്കുക. അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ മാറ്റി വെക്കുക.
ഒരു പാനിൽ എന്ന ചൂടാക്കി കടുക് പൊട്ടിച്ചെടുക്കുക. ഇതിലേക്ക് ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. ഇതിലേക്ക് മാറ്റിവെച്ച പാവക്കയും ചിരകി വെച്ച തേങ്ങയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചെറു തീയിൽ അടച്ചു വെച്ച് വേവിച്ചെടുക്കുക.
വെള്ളം വറ്റുന്നത് വരെ ചെറു തീയിൽ വേവിക്കണം. ചോറിന്റെ കൂടെ കഴിക്കാൻ നല്ല പാവയ്ക്കാ ഉപ്പേരി തയാർ
pavakka upperi recipe
