കോഴിക്കോട് : ( www.truevisionnews.com ) പഹൽഗാം പോലീസ് അറസ്റ്റ് ചെയ്ത വടകര സ്വദേശിയായ അധ്യാപകനെ കോടതിയിൽ ഹാജറാക്കും. കശ്മീർ വിനോദയാത്രക്കിടെ സഹപ്രവർത്തകന്റെ മകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ അധ്യാപകനെ വടകര കോട്ടക്കലിൽ എത്തി കശ്മീർ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

നാദാപുരം പേരോട് എംഐഎ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായ അഷ്‌റഫ് (45) ആണ് 13 കാരിയുടെ പരാതിയെ തുടർന്ന് ജമ്മു കശ്മീർ പഹൽഗാം പോലീസ് അറസ്റ്റ് ചെയ്തത്.
2023-ൽ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആണ് തുടർനടപടിയുണ്ടായത്. കേസ് എടുത്തതിനുശേഷം പ്രതി ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം എടുത്തിരുന്നു. കേസ് ജമ്മുകാശ്മീരിലെ പഹൽഗാം പോലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്തശേഷം ആണ് ജമ്മു കശ്മീർ പഹൽഗാം പോലീസ് നാട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്‍തത്.
പ്രതിയെ ജമ്മുകാശ്മീരിലെ അനന്ത്നാഗ് കോടതിയിൽ ഹാജരാക്കും.
The teacher from Vadakara who arrested by Pahalgam police will be produced court
