മാമി തിരോധാന കേസ്; മേല്‍നോട്ട ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഐജിയെ സ്ഥലം മാറ്റി

മാമി തിരോധാന കേസ്; മേല്‍നോട്ട ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഐജിയെ സ്ഥലം മാറ്റി
May 13, 2025 12:27 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി തിരോധാന കേസില്‍ മേല്‍നോട്ട ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഐ ജിയെ സ്ഥലംമാറ്റി. ഐ ജി പി പ്രകാശനെ തീരദേശ പൊലീസിലേക്കാണ് സ്ഥലം മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി യു പ്രേമനെ കണ്ണൂര്‍ ക്രൈം ബ്രാഞ്ചിലേക്ക് നേരത്തെ മാറ്റിയിരുന്നു.

ഇതിന് പിന്നാലെയാണ് മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെ കൂടി മാറ്റുന്നത്. കേസ് നിര്‍ണായ ഘട്ടത്തില്‍ എത്തിനില്‍ക്കെ രണ്ട് പ്രധാന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.

എണ്ണായിരത്തിലേറെ പേജുകള്‍ വരുന്ന കേസ് ഡയറി പഠിച്ച് പുതിയൊരു ഉദ്യോഗസ്ഥന് അന്വേഷണം നടത്തുക ദുഷ്‌കരമാകും എന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21നാണ് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണായത്. അരയിടത്തുപാലത്തെ ഓഫീസില്‍ നിന്ന് വീട്ടിലേക്കിറങ്ങിയ മാമിയെ കാണാതാവുകയായിരുന്നു. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിച്ചിരുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. നടക്കാവ് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.



Mami disappearance case Crime Branch IG charge supervision transferred

Next TV

Related Stories
കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ യുവതി മരിച്ച നിലയിൽ

May 13, 2025 01:00 PM

കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ യുവതി മരിച്ച നിലയിൽ

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പേരാമ്പ്ര സ്വദേശിനിയെ മരിച്ച നിലയില്‍...

Read More >>
Top Stories










GCC News