സ്കൂൾ സമയമാറ്റം; സമസ്ത സർക്കാരുമായി സഹകരിക്കും ഈ അധ്യയന വർഷം പുതിയ സമയക്രമം തുടരും

സ്കൂൾ സമയമാറ്റം; സമസ്ത സർക്കാരുമായി സഹകരിക്കും ഈ അധ്യയന വർഷം പുതിയ സമയക്രമം തുടരും
Jul 25, 2025 06:24 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ഈ അധ്യയന വർഷം സ്കൂൾ സമയമാറ്റം തീരുമാനിച്ചപോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ അധ്യയന വർഷം രാവിലെയും വൈകീട്ടും 15മിനിറ്റ് വീതം ആണ് അധികമായി വർധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ ചില പ്രതിഷേധങ്ങളും പരാതികളും ഉയർന്നു.

ഇത്തരം പരാതികളും പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് താൽപര്യമില്ല. തർക്കം പരിഹരിക്കാൻ മതസംഘടനകളുമായി ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു. സമസ്ത ​അടക്കം സ്കൂൾ സമയമാറ്റത്തെ ശക്തമായി എതിർത്ത സാഹചര്യത്തിലായിരുന്നു അത്.

ഈ യോഗത്തിൽ കേരളത്തിലെ എയ്ഡഡ് മാനേജ്മെന്റ് അസോസിയേഷനെ പ്രതിനിധീകരിക്കുന്ന എല്ലാവരും പ​ങ്കെടുത്തതായി മന്ത്രി പറഞ്ഞു. സ്കൂൾ സമയം വർധിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും അ​വരോട് വിശദീകരിച്ചു. ഇക്കാര്യത്തിൽ എല്ലാവരുടെയും അഭിപ്രായവും കേട്ടു. ഭൂരിപക്ഷവും സർക്കാർ തീരുമാനം അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ചിലർ എതിർപ്പുകൾ പ്രകടിപ്പിച്ചു. ക്ലാസ് മുതൽ ഒന്നുമുതൽ നാലുവരെ 198 പ്രവൃത്തിദിനങ്ങളും ക്ലാസ് അഞ്ചുമുതൽ ഏഴുവരെ 200 പ്രവൃത്തി ദിനങ്ങളുണ്ടാകണമെന്നും ക്ലാസ് എട്ടുമുതൽ 10 വരെ 204 പ്രവൃത്തിദിനങ്ങൾ ഉണ്ടായിരിക്കണമെന്നാണ് 2025 മേയ് 31ലെ സർക്കാർ ഉത്തരവിൽ പറയുന്നത്. എൽ.പി വിഭാഗം വിദ്യാർഥികൾക്ക് അധിക പ്രവൃത്തിദിനം ഇല്ല. യു.പി വിഭാഗത്തിന് രണ്ട് ശനിയാഴ്ചകളും ഹൈസ്കൂൾ വിഭാഗത്തിന് ആറ് പ്രവൃത്തിദിനവും ഉൾപ്പെടുത്തിയാണ് വിദ്യാഭ്യാസ കലണ്ടർ തയാറാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

School timings change Samastha will cooperate with the government and the new timings will continue this academic year

Next TV

Related Stories
'തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു' - വി ശിവൻകുട്ടി

Jul 26, 2025 11:36 AM

'തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു' - വി ശിവൻകുട്ടി

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍....

Read More >>
കോഴിക്കോട് നാദാപുരത്ത് വിദ്യാർഥിനികൾക്ക് നേരേ തെരുവുനായ ആക്രമണം; ബാഗ് കൊണ്ട് പ്രതിരോധിച്ച് കുട്ടികൾ

Jul 26, 2025 10:21 AM

കോഴിക്കോട് നാദാപുരത്ത് വിദ്യാർഥിനികൾക്ക് നേരേ തെരുവുനായ ആക്രമണം; ബാഗ് കൊണ്ട് പ്രതിരോധിച്ച് കുട്ടികൾ

കോഴിക്കോട് നാദാപുരത്ത് സ്കൂൾ വിദ്യാർഥിനികൾക്ക് നേരേ തെരുവുനായകളുടെ...

Read More >>
ഏകാന്ത സെല്ലില്‍; ഭക്ഷണം കഴിക്കാൻ പോലും പുറത്തിറക്കില്ല, ഗോവിന്ദച്ചാമിക്കായി വിയ്യൂരിലെ അതിസുരക്ഷാ ജയില്‍ തയ്യാര്‍

Jul 26, 2025 10:19 AM

ഏകാന്ത സെല്ലില്‍; ഭക്ഷണം കഴിക്കാൻ പോലും പുറത്തിറക്കില്ല, ഗോവിന്ദച്ചാമിക്കായി വിയ്യൂരിലെ അതിസുരക്ഷാ ജയില്‍ തയ്യാര്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് ...

Read More >>
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

Jul 26, 2025 08:44 AM

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ...

Read More >>
'തന്നെ കൊല്ലാൻ ആർക്കും സാധിക്കില്ല, എനിക്ക് മന്ത്രവാദിയുടെ അനുഗ്രഹമുണ്ട്',  കൃതിമ കൈ വേണമെന്ന് ഗോവിന്ദച്ചാമിയുടെ ആഗ്രഹം

Jul 26, 2025 08:23 AM

'തന്നെ കൊല്ലാൻ ആർക്കും സാധിക്കില്ല, എനിക്ക് മന്ത്രവാദിയുടെ അനുഗ്രഹമുണ്ട്', കൃതിമ കൈ വേണമെന്ന് ഗോവിന്ദച്ചാമിയുടെ ആഗ്രഹം

ഗോവിന്ദച്ചാമിയുടെ ശരീരം അല്പം ശോഷിച്ചെന്നല്ലാതെ കരുത്തിനും ക്രൂരമനസ്സിനും ഒരു ഇളക്കവും തട്ടിയിട്ടില്ലെന്ന് ജയിൽ...

Read More >>
Top Stories

//Truevisionall