ബസിൽനിന്ന് ഇറങ്ങിയ വയോധികയെ അതേ ബസ് ഇടിച്ചിട്ടു, ശരീരത്തിലൂടെ കയറിയിറങ്ങി; ദാരുണാന്ത്യം

ബസിൽനിന്ന് ഇറങ്ങിയ വയോധികയെ അതേ ബസ് ഇടിച്ചിട്ടു, ശരീരത്തിലൂടെ കയറിയിറങ്ങി; ദാരുണാന്ത്യം
May 12, 2025 03:11 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ ബസിൽനിന്ന് ഇറങ്ങിയ വയോധികക്ക് അതേ ബസ് കയറി ദാരുണാന്ത്യം. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിന് സമീപം കിഴക്കേകോഴിപ്ലാക്കൽ വീട്ടിൽ ചിന്നമ്മ ജോൺ (72) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 10.45ഓടെ പാലാ -പിറവം റൂട്ടിൽ സർവീസ് നടത്തുന്ന ശിവപാർവതി ബസ്സാണ് അപകടത്തിനിടയാക്കിയത്. സ്റ്റാൻഡിൽ വന്നിറങ്ങിയ ചിന്നമ്മ ബസിന് മുന്നിലൂടെ കടക്കുന്നതിനിടെ മുന്നോട്ട് എടുത്ത ബസ് തട്ടി ചിന്നമ്മ നിലത്ത് വീഴുകയായിരുന്നു. ചിന്നമ്മയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി.

തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ചിന്നമ്മയെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. തലയടിച്ചു വീണുണ്ടായ ഗുരുതര പരിക്കാണ് മരണകാരണം. സംഭവത്തിൽ വലവൂർ സ്വദേശിയായ ബസ് ഡ്രൈവർ ജോജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസും പൊലീസ് കസ്റ്റഡിയിലാണ്.

elderly woman died after hit by bus kottayam

Next TV

Related Stories
'ഒരു കൈകൊണ്ട്​ വാഹനം ഓടിക്കരുത്'....; മഴയത്ത്​ കൂടുതൽ ജാഗ്രത വേണമെന്ന് മോട്ടോർ വാഹനവകുപ്പ്

Jun 21, 2025 07:47 AM

'ഒരു കൈകൊണ്ട്​ വാഹനം ഓടിക്കരുത്'....; മഴയത്ത്​ കൂടുതൽ ജാഗ്രത വേണമെന്ന് മോട്ടോർ വാഹനവകുപ്പ്

മഴയത്ത്​ വാഹനാപകട സാധ്യത കുറക്കാനുള്ള നിർദ്ദേശങ്ങളുമായി മോട്ടോർ...

Read More >>
കുടുംബകലഹം ചെന്നെത്തിയത് കൊലപാതകത്തിൽ; കോട്ടയത്ത് വയോധികൻ കുത്തേറ്റു മരിച്ചു

Jun 19, 2025 10:04 PM

കുടുംബകലഹം ചെന്നെത്തിയത് കൊലപാതകത്തിൽ; കോട്ടയത്ത് വയോധികൻ കുത്തേറ്റു മരിച്ചു

കോട്ടയത്ത് വയോധികനെ കുത്തേറ്റ് മരിച്ച നിലയിൽ...

Read More >>
പണം കൊടുത്തിട്ടും ജോലി കിട്ടിയില്ല, അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് രണ്ടരലക്ഷം രൂപ; ബിഷപ്പ് അറസ്റ്റില്‍

Jun 7, 2025 10:04 AM

പണം കൊടുത്തിട്ടും ജോലി കിട്ടിയില്ല, അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് രണ്ടരലക്ഷം രൂപ; ബിഷപ്പ് അറസ്റ്റില്‍

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കോട്ടയത്തെ ബിഷപ്പ്...

Read More >>
റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചു; ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Jun 6, 2025 04:07 PM

റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചു; ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

ജോലിക്കിടെ അപകടം പറ്റി ചികിത്സയിൽ കഴിയുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ...

Read More >>
Top Stories