ട്രക്കും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; നാല് കുട്ടികൾ ഉൾപ്പടെ 13 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

 ട്രക്കും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; നാല് കുട്ടികൾ ഉൾപ്പടെ 13 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്
May 12, 2025 09:16 AM | By Jain Rosviya

റായ്പൂര്‍: (truevisionnews.com) ഛത്തീസ്ഗഡിലെ റായ്പൂരില്‍ ട്രക്കും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേർക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി റായ്പൂര്‍-ബലോദാബസാര്‍ റോഡില്‍ സറഗോണിന് സമീപമായിരുന്നു അപകടമുണ്ടായത്. മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഒരു കുടുംബ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയവരുടെ വാഹനമാണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഛത്തൗഡ് ഗ്രാമത്തില്‍ നിന്ന് ബന്‍സാരിയിലേക്കായിരുന്നു ഇവരുടെ യാത്ര. ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരികയായിരുന്നു ഇവര്‍.

പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും അവര്‍ക്കാവശ്യമായ എല്ലാ ചികിത്സകളും നല്‍കുന്നുണ്ടെന്നും റായ്പൂര്‍ എസ്പി ലാല്‍ യു സിംഗ് പറഞ്ഞു. അപകടവിവരം അറിഞ്ഞ ഉടനെ പൊലീസ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Truck trailer accident 13 people including four children die many injured

Next TV

Related Stories
അതിര്‍ത്തി മേഖലയിലെ സംഘർഷം; സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി, അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറക്കും

May 12, 2025 12:29 PM

അതിര്‍ത്തി മേഖലയിലെ സംഘർഷം; സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി, അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറക്കും

സുപ്രധാന തീരുമാനവുമായി എയർപോര്‍ട്ട് അതോറിറ്റി, അടച്ചിട്ട 32 വിമാനത്താവളങ്ങളും...

Read More >>
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് വാട്സാപ് സ്റ്റേറ്റസ്; ഒപ്പം അശ്ലീല പദവും, യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

May 12, 2025 09:46 AM

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് വാട്സാപ് സ്റ്റേറ്റസ്; ഒപ്പം അശ്ലീല പദവും, യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച് വാട്സാപ് സ്റ്റേറ്റസ് പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കേസ്...

Read More >>
Top Stories