---
title: "മദ്രസയും ട്യൂഷനും ഇന്നില്ല.... പിള്ളേരെ വീട്ടിൽ തന്നെ ഇരുന്നോ ...! വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി"
english_title: "Holiday for all educational institutions in Wayanad district"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304851/holiday-for-all-educational-institutions-in-wayanad-district"
published_at: "2025-07-27T06:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68857adfaf33b_avadhi.jpg"
keywords: []
---

# മദ്രസയും ട്യൂഷനും ഇന്നില്ല.... പിള്ളേരെ വീട്ടിൽ തന്നെ ഇരുന്നോ ...! വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

> **Lead Summary:** **വയനാട് : ** ശക്തമായ മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, മതപഠന ക്ലാസുകള്‍ക്ക് ഇന്ന് ( ജൂലൈ 27) ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അതിതീവ്രമഴ തുടരുകയാണ്. മൂന്ന് ജില്ലകളില്‍ റെഡ് അലട്ടാണ്.

## Article Content

**വയനാട് : ** ശക്തമായ മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, മതപഠന ക്ലാസുകള്‍ക്ക് ഇന്ന് ( ജൂലൈ 27) ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അതിതീവ്രമഴ തുടരുകയാണ്. മൂന്ന് ജില്ലകളില്‍ റെഡ് അലട്ടാണ്.

ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇന്ന് രാവിലെ എട്ടിന് സ്പില്‍വെ ഷട്ടറുകള്‍ 75 സെന്റീമീറ്ററായി ഉയര്‍ത്തി 61 ക്യുമെക്‌സ് വെള്ളം ഒഴുകി വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിത പ്രദേശത്തെ നോ ഗോ സോണ്‍ മേഖലയിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായും ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നുകേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

വടക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ പാതിയും, വടക്കന്‍ ഛത്തീസ്ഗഡിനും ജാര്‍ഖണ്ഡിനും മുകളിലായി തീവ്രന്യൂനമര്‍ദവും സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് ശക്തി കൂടിയ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തിനു മുകളിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ ശക്തമായ മഴക്കുള്ള കാരണം. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

അതിനാൽ 30-ാം തിയതി വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നദീതീരത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കനത്ത മഴയായതിനാൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304851/holiday-for-all-educational-institutions-in-wayanad-district)