'വി.എസിന്റെ സംഭാവനകൾ ആർക്കും മറക്കാനാവില്ല, സാധാരണ മനുഷ്യർക്ക് വേണ്ടി പൊരുതിയിരുന്ന മനുഷ്യൻ' -എം.എ ബേബി

'വി.എസിന്റെ സംഭാവനകൾ ആർക്കും മറക്കാനാവില്ല, സാധാരണ മനുഷ്യർക്ക് വേണ്ടി പൊരുതിയിരുന്ന മനുഷ്യൻ' -എം.എ ബേബി
Jul 22, 2025 06:51 PM | By Jain Rosviya

തിരുവനന്തപുരം: രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലത്തു മുഴുവൻ സാധാരണ മനുഷ്യർക്ക് വേണ്ടി പൊരുതിയിരുന്ന മനുഷ്യനായിരുന്നു വി.എസ് എന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. വി.എസ് അച്യുതാനന്ദന്റെ വിലാപയാത്രക്കിടെയാണ് പ്രതികരണം.

വി.എസിന്റെ സംഭാവനകൾ ആർക്കും മറക്കാനാവില്ല. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ നേരെ നിന്ന് അവകാശം ചോദിക്കാനും നിഷേധിച്ചാൽ ചെങ്കൊടി കുത്തി സമരം ചെയ്യാനും പഠിപ്പിച്ചതും വി.എസാണ്. ഒരു യുഗത്തിന്റെ അന്ത്യമാണ് വി.എസിന്റെ വേർപാടെന്നും എന്നാൽ വി.എസ് മരിക്കുന്നില്ലെന്നും എം.എ ബേബി പറഞ്ഞു.

ജീവിതം പകരം വച്ച് കേരളത്തെ സൃഷ്ടിച്ച ആ കാലത്തിൻ്റെ അവസാനത്തെ വിളക്കുമാടമാണ് കഴിഞ്ഞ ദിവസം അണഞ്ഞത്. ഈ ഇരുട്ടു താണ്ടാൻ ഇനിയെന്താണ് ബാക്കിയുള്ളതെന്ന ചോദ്യവുമായി വിഎസിനെ അനുസ്മരിച്ച് കെ കെ രമ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്.

താനടക്കമുളളവർ ആയുസ്സു നൽകിയുണ്ടാക്കിയ പ്രസ്ഥാനത്തിൻ്റെ വർത്തമാന ജീർണ്ണതകൾ ആ ഇടനെഞ്ചിലെരിയിച്ച തീയണയ്ക്കാൻ മരണത്തിന് പോലുമാകുമോ എന്ന ചോദ്യവും കെ കെ രമ മുന്നോട്ടുവെയ്ക്കുന്നുണ്ട്. 'അനേകം സമരനിലങ്ങൾ, സമ്മേളന സ്ഥലങ്ങൾ, നേരിനും നീതിക്കും വേണ്ടിയുള്ള പോർമുഖങ്ങൾ, നിരവധി മനുഷ്യരെ സാക്ഷിയാക്കി സവിശേഷ ഈണത്തിൽ, ഉച്ചത്തിലുള്ള വാക്കുകൾ ഇപ്പോഴും ഓർമ്മകളിൽ മഴ പോലെ പെയ്തിറങ്ങുന്നു.

വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലം മുതൽ ആ സ്നേഹവും ചേർത്തു നിർത്തലും അനുഭവിക്കാൻ സാധിച്ചിരു'ന്നതും കെ കെ രമ അനുസ്മരിക്കുന്നുണ്ട്. യുവജന,വിദ്യാർത്ഥി പ്രവർത്തകരോട് പ്രത്യേകമായ കരുതലായിരുന്നു വി.എസിന്. ആ നിര തന്നെയായിരുന്നു പിൽക്കാലത്ത് ഉൾപ്പാർട്ടി സമരങ്ങളിൽ അദ്ദേഹത്തിന് കരുത്തായിരുന്നതെന്നും പോസ്റ്റിൽ കെ കെ രമ അനുസ്മരിക്കുന്നുണ്ട്.

വിഭാ​ഗീയതയുടെ കാലവും ടി പി ചന്ദ്രശേഖരൻ്റെ കൊലപാതകവുമെല്ലാം കെ കെ രമ പേസ്റ്റിൽ ഓർമ്മിച്ചെടുക്കുന്നുണ്ട്. 'വിഎസിനൊപ്പം നിന്ന് നടത്തിയ ഉൾപാർട്ടി സമരങ്ങളുടെ ഭാഗമായി പാർട്ടിയിൽനിന്ന് അരികിലാക്കപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്തവർ ഏറെയാണ്. ആ പോരാട്ടങ്ങളുടെ തുടർച്ചയിലാണ്. ടി പി ചന്ദ്രശേഖരനുൾപ്പെടെയുള്ള ഒഞ്ചിയത്തെ നാട്ടുകാർക്ക് സിപിഎം വിട്ടുപോരേണ്ടിവന്നത്. ഒഞ്ചിയത്തെ സംഘടനാ പ്രശ്നങ്ങളെ തുടർന്ന് ഓർക്കാട്ടേരിയിൽ വന്ന വിഎസ് എല്ലാ സഖാക്കളെയും പാർട്ടിയിലേക്ക് തന്നെ തിരികെ ക്ഷണിച്ചു.

പ്രശ്നങ്ങളെല്ലാം പറഞ്ഞു പരിഹരിക്കാം എന്നും മുഴുവൻ സഖാക്കളെയും പഴയതുപോലെ സംഘടനാ തലങ്ങളിൽ അംഗീകരിക്കാം എന്നും അദ്ദേഹം പറഞ്ഞെങ്കിലും തലേന്നാൾ ഒഞ്ചിയം എന്ന രക്തസാക്ഷി മണ്ണിലെ കമ്മ്യൂണിസ്റ്റുകാരെ മുഴുവൻ കുലംകുത്തികൾ എന്ന് വിളിച്ച പാർട്ടി സെക്രട്ടറി അതംഗീകരിച്ചില്ല. "കുലംകുത്തികൾ കുലംകുത്തികൾ തന്നെ " എന്ന് സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഉറപ്പിച്ചു പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്റെ അരുംകൊലയിലാണ് അതവസാനിച്ചത്. വിദ്യാർത്ഥി സംഘടന പ്രവർത്തനകാലത്ത്, നിരവധി തവണ കണ്ട, മിണ്ടിയ, ഏറെ ആദരവോടെ സ്നേഹിച്ച വി.എസിനെ ഒടുവിൽ കണ്ടത് ആ അഭിശപ്ത സന്ദർഭത്തിലാണ്. പ്രാണനിൽ പടർന്ന ഇരുട്ടിൽ നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശവുമായി അദ്ദേഹമെത്തി. അതിജീവനത്തിനായി നടുനിവർത്താൻ ഏറ്റവും പ്രേരണയായ പിന്തുണകളിലൊന്നായിരുന്നു അദ്ദേഹത്തിൻ്റെ സാമീപ്യവും സാന്നിദ്ധ്യവും' എന്നാണ് കെ കെ രമ കുറിച്ചിരിക്കുന്നത്.

പൊതുസമൂഹത്തിൽ വി എസ് നടത്തിയ സമരങ്ങളും പാർട്ടിക്കുള്ളിലും പുറത്തും വി എസിന് വേണ്ടി നടന്ന സമരങ്ങളുമെല്ലാം കുറിപ്പിൽ കെ കെ രമ പങ്കുവെച്ചിരുന്നു. 'ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ സഹനജീവിതം മുതൽ കർഷക സമരങ്ങളുടെ ചോരവാർന്ന പടനിലങ്ങളും താണ്ടി, പലതവണ മുഖാമുഖം വന്ന മരണത്തോട് സന്ധി പറയാതെ അതിജീവിച്ച ഒരു നൂറ്റാണ്ട് നീണ്ട ജീവിതത്തിന് വിരാമമാവുന്നു.

കേരളത്തിൻ്റെ പാടവരമ്പുകളിലും പാതയോരങ്ങളിലും ചെങ്കൊടി നാട്ടി, കമ്മ്യൂണിസ്റ്റ് പച്ച എന്ന പോലെ ഗ്രാമങ്ങൾ തോറും പാർട്ടിയെ നട്ടുപടർത്തിയ സഖാവ് കൃഷ്ണപിള്ള പകർന്നു നൽകിയതായിരുന്നു വി എസിന് കമ്മ്യൂണിസമെന്ന നൈതിക ലോകവും പ്രസ്ഥാനമെന്ന സമരായുധവുമെന്നും' കെ കെ രമ വിഎസിനെ ഓർമ്മിച്ചെടുക്കുന്നുണ്ട്.



MA Baby says VS achutanadhan was a man who fought for ordinary people

Next TV

Related Stories
സഖാവിനരികിൽ അന്ത്യവിശ്രമം; വിഎസിൻ്റെ സംസ്കാരം പി കൃഷ്ണപിള്ള ബലികുടീരത്തിനരികിൽ വിഎസ്‌ അസ്ഥികൾ പൂക്കുന്ന വലിയ ചുടുകാടിലേക്ക്

Jul 22, 2025 11:18 PM

സഖാവിനരികിൽ അന്ത്യവിശ്രമം; വിഎസിൻ്റെ സംസ്കാരം പി കൃഷ്ണപിള്ള ബലികുടീരത്തിനരികിൽ വിഎസ്‌ അസ്ഥികൾ പൂക്കുന്ന വലിയ ചുടുകാടിലേക്ക്

വിഎസിൻ്റെ സംസ്കാരം പി കൃഷ്ണപിള്ള ബലികുടീരത്തിനരികിൽ വിഎസ്‌ അസ്ഥികൾ പൂക്കുന്ന വലിയ...

Read More >>
വിഎസ് മജീഷ്യനായപ്പോൾ; ജനക്കൂട്ടത്തിന് കാണിച്ച മാന്ത്രിക പ്രകടനം ഇന്നും മറക്കാതെ വടകരക്കാർ

Jul 22, 2025 10:50 PM

വിഎസ് മജീഷ്യനായപ്പോൾ; ജനക്കൂട്ടത്തിന് കാണിച്ച മാന്ത്രിക പ്രകടനം ഇന്നും മറക്കാതെ വടകരക്കാർ

ജനക്കൂട്ടത്തിന് കാണിച്ച മന്ത്രിക പ്രകടനം ഇന്നും മറക്കാതെ...

Read More >>
നഷ്ടമായത് കാവലാളിന്റെ കരുതൽ; വി എസിന്റെ വിലാപയാത്രക്കും പൊതുദര്‍ശനത്തിനും മുന്നൊരുക്കം, അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ സംഘം

Jul 22, 2025 10:36 PM

നഷ്ടമായത് കാവലാളിന്റെ കരുതൽ; വി എസിന്റെ വിലാപയാത്രക്കും പൊതുദര്‍ശനത്തിനും മുന്നൊരുക്കം, അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ സംഘം

ആലപ്പുഴയിലെ വിലാപയാത്രക്കും പൊതുദര്‍ശനത്തിനും മുന്നൊരുക്കം, അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ...

Read More >>
മുഷ്ടി ചുരുട്ടി പ്രിയ സഖാവിനായി മുദ്രാവാക്യം വിളി; ആറ് കിലോമീറ്റര്‍ താണ്ടാന്‍ മൂന്ന് മണിക്കൂറെടുത്തൊരു വിലാപയാത്ര

Jul 22, 2025 08:52 PM

മുഷ്ടി ചുരുട്ടി പ്രിയ സഖാവിനായി മുദ്രാവാക്യം വിളി; ആറ് കിലോമീറ്റര്‍ താണ്ടാന്‍ മൂന്ന് മണിക്കൂറെടുത്തൊരു വിലാപയാത്ര

വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര ആറ് കിലോമീറ്റര്‍ താണ്ടാന്‍ എടുത്തത് മൂന്ന് മണിക്കൂര്‍ സമയമാണ്....

Read More >>
അവസാനമായി ഒരു നോക്ക് കാണാന്‍; വി എസിനെ കാത്ത് വേലിക്കകത്ത് വീട്, ഒരുക്കങ്ങളെല്ലാം സജ്ജം

Jul 22, 2025 08:33 PM

അവസാനമായി ഒരു നോക്ക് കാണാന്‍; വി എസിനെ കാത്ത് വേലിക്കകത്ത് വീട്, ഒരുക്കങ്ങളെല്ലാം സജ്ജം

വി എസിനെ കാത്ത് വേലിക്കകത്ത് വീട്, ഒരുക്കങ്ങളെല്ലാം...

Read More >>
 എങ്ങും നിലയ്ക്കാത്ത മുദ്രാവാക്യം, വിഎസിന്റെ വിലാപയാത്ര കഴക്കൂട്ടത്ത്; നെഞ്ചിലുറച്ച നേതാവിനെ കാണാൻ വീഥികളിൽ ആയിരങ്ങൾ

Jul 22, 2025 07:47 PM

എങ്ങും നിലയ്ക്കാത്ത മുദ്രാവാക്യം, വിഎസിന്റെ വിലാപയാത്ര കഴക്കൂട്ടത്ത്; നെഞ്ചിലുറച്ച നേതാവിനെ കാണാൻ വീഥികളിൽ ആയിരങ്ങൾ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കാര്യവട്ടം കഴിഞ്ഞ് കഴക്കൂട്ടത്തേക്ക്...

Read More >>
Top Stories










//Truevisionall