ദില്ലി: ( www.truevisionnews.com) പാകിസ്ഥാൻ ഇന്ത്യൻ അതിര്‍ത്തിയിൽ നടത്തുന്ന ആക്രമണത്തിന് പിന്നാലെ ഏത് സാഹചര്യവും നേരിടാൻ തയ്യാറാവാൻ ദില്ലിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. പാക് ആക്രമണം തുടരുന്ന സാഹചര്യത്തിൽ എല്ലാ ഉദ്യോഗസ്ഥരോടും നിര്‍ബന്ധമായും ജോലിക്കെത്താൻ നിര്‍ദേശം നൽകിയിരിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാകണമെന്നാണ് അറിയിപ്പ്.

അതേസമയം, പാക്ക് ആക്രമണത്തിന് ശക്തമായ പ്രത്യാക്രമണം നടത്തുകയാണ് ഇന്ത്യ. ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു. പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് പാകിസ്ഥാൻ വ്യോമാക്രമണ ശ്രമം നടത്തിയത്.
സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. പാകിസ്ഥാന്‍റെ മൂന്ന് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു. പാകിസ്ഥാന്‍റെ എട്ട് മിസൈലുകളും ഇന്ത്യ തകര്‍ത്തു. എപ് 16, ജെഎഫ് 17 എന്നീ വിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടത്.
high alert advice ready face anything leave government employees cancelled delhi
