ജമ്മു ഇരുട്ടിൽ, പ്രകോപനം തുടർന്ന് പാകിസ്താൻ, വിമാനത്താവളത്തിലേക്ക് മിസൈലാക്രമണം, ഇൻ്റർനെറ്റ് റദ്ദാക്കി

ജമ്മു ഇരുട്ടിൽ, പ്രകോപനം തുടർന്ന് പാകിസ്താൻ, വിമാനത്താവളത്തിലേക്ക് മിസൈലാക്രമണം, ഇൻ്റർനെറ്റ് റദ്ദാക്കി
May 8, 2025 09:12 PM | By VIPIN P V

ദില്ലി: ( www.truevisionnews.com ) ഇന്ത്യക്കെതിരെ രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ. ജമ്മുവിൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. ജമ്മു വിമാനത്താവളത്തിനോട് ചേർന്നാണ് ആക്രമണം നടന്നത്. ജമ്മു ന​ഗരത്തിലടക്കം സൈന്യം ഡ്രോണുകൾ വെടിവച്ചിട്ടതായാണ് വിവരം.

അൻപതോളം ഡ്രോണുകൾ വെടിവച്ചിട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. പലയിടത്തും സൈറൺ മുഴങ്ങിയിട്ടുണ്ട്. അതേസമയം, സൈന്യം ശക്തമായി തിരിച്ചടിച്ചു. ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.

വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുകയായിരുന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജമ്മുവിൽ ഇൻ്റർനെറ്റ് റദ്ദാക്കി. ജമ്മു വിമാനത്താവളം, പത്താൻ കോട്ട്, അഖ് നൂർ, സാംബ എന്നിവിടങ്ങളാണ് ഭീകരർ ലക്ഷ്യമിട്ടത്.

ജമ്മു മേഖലയിൽ നിലവിൽ പാക്കിസ്ഥാൻ്റെ കനത്ത വെടിവെപ്പ് തുടരുകയാണ്. പഞ്ചാബ് അതിർത്തിയിലും കുപ്വാരയിലും കനത്ത വെടിവെപ്പ് ആണ് നടക്കുന്നത്. പഞ്ചാബിൽ കനത്ത ജാഗ്രത തുടരുകയാണ്. പഞ്ചാബ് അതിർത്തിയിൽ ലൈറ്റണച്ച് കരുതൽ നടപടി തുടങ്ങി. സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്നാണ് പുറത്തുവരുന്നത്.

എല്ലാ ലൈറ്റുകളും അണയ്ക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. വാഹനങ്ങളടക്കം പാർക്ക് ചെയ്ത് ലൈറ്റുകൾ ഓഫാക്കണം, പരിഭ്രാന്തരാകരുതെന്നും, മുൻകരുതലെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.


Pakistan fires missiles Jammu airport internet suspended following provocation

Next TV

Related Stories
Top Stories










News from Regional Network