(truevisionnews.com) ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കടുത്ത സംഘർഷമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല യൂസഫ്‌സായ് അഭ്യർത്ഥിച്ചു.

അവർ എക്സിൽ പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റിൽ കുറിച്ചു, "വെറുപ്പും അക്രമവും നമ്മുടെ പൊതു ശത്രുക്കളാണ്, മിത്രങ്ങളല്ല" എന്ന് പാകിസ്ഥാൻ സമാധാന നോബൽ സമ്മാന ജേതാവ് കൂടിയായ മലാല യൂസഫ്‌സായ് പറഞ്ഞു.
"ഇന്ത്യയിലെയും പാകിസ്ഥാനിലെയും നേതാക്കൾ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും, സാധാരണക്കാരെ - പ്രത്യേകിച്ച് കുട്ടികളെ - സംരക്ഷിക്കുന്നതിനും, വിഭജന ശക്തികൾക്കെതിരെ ഒന്നിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് ശക്തമായി അഭ്യർത്ഥിക്കുന്നുവെന്ന് യൂസഫ്സായ് പോസ്റ്റിൽ പറയുന്നു.
"സംവാദവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ പ്രവർത്തിക്കണം. നമ്മുടെ കൂട്ടായ സുരക്ഷയ്ക്കും സമൃദ്ധിക്കും സമാധാനമാണ് ഏക മാർഗം എന്നും അവർ കൂട്ടിച്ചേർത്തു.ഇന്ത്യ-പാക് സ്ഥിതി വഷളാകുന്ന സാഹചര്യത്തിലാണ് മലാല യൂസഫ്‌സായ് ഇങ്ങനൊരു പോസ്റ്റുമായി രംഗത്തെത്തിയത്.
attacks between India Pakistan should be reduced Malala Yousafzai
