'എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും വരും, അത് വേണോ?, പിണറായിയെ അടിച്ചിടാന്‍ ഒരാള്‍ മാത്രം;...കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍

'എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും വരും, അത് വേണോ?, പിണറായിയെ അടിച്ചിടാന്‍ ഒരാള്‍ മാത്രം;...കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍
May 5, 2025 10:44 AM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാലക്കാട് സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍. പാലക്കാട് ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

കെ സുധാകരനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ എല്‍ഡിഎഫ് ഏജന്റുമാരാണെന്നും പിണറായിയെ അടിച്ചിടാന്‍ ഒരാള്‍ മാത്രമേ ഉള്ളൂ, അത് കെ സുധാകരനാണെന്നുമുള്‍പ്പടെയുള്ള വാചകങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. കോണ്‍ഗ്രസ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്ററുകള്‍.

'കെ സുധാകരന്‍ ഇല്ലെങ്കില്‍ സിപിഐഎം മേഞ്ഞ് നടക്കും. കെ സുധാകരനെ മാറ്റിയാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും വരും. അത് വേണോ?, കേരളത്തിലെ കോണ്‍ഗ്രസുകാരുടെ അഭിമാനം വീണ്ടെടുത്തത് കെ സുധാകരന്‍', എന്നിങ്ങനെ പോസ്റ്ററില്‍ പറയുന്നുണ്ട്.

അതേസമയം കെപിസിസി നേതൃമാറ്റത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. കെപിസിസി അധ്യക്ഷനായി ആന്റോ ആന്റണിക്കാണ് സാധ്യത. മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ആന്റോ ആന്റണി ഉറപ്പിച്ചു.

അതൃപ്തനായ കെ സുധാകരനെ അനുനയിപ്പിക്കാനാകും ശ്രമം. സുധാകരന്റെ പ്രതികരണങ്ങള്‍ മുന്നറിയിപ്പെന്ന വിലയിരുത്തലുമുണ്ട്. നേതൃമാറ്റം നടപ്പിലാക്കിയാല്‍ സുധാകരന്‍ രൂക്ഷമായി പ്രതികരിക്കുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സുധാകരനുമായി സംസാരിക്കും.

കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഉടന്‍ ഒഴിയില്ലെന്നായിരുന്നു കെ സുധാകരന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. തന്നോട് ആരും മാറാന്‍ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാത്തിടത്തോളം കാലം മാറേണ്ട ആവശ്യമില്ലെന്നും സുധാകരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


posters support k sudhakaran palakkad

Next TV

Related Stories
ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

May 5, 2025 03:10 PM

ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി...

Read More >>
പാലക്കാട് അതിഥി തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി; തല അറുത്തുമാറ്റിയ നിലയിൽ

May 4, 2025 08:51 PM

പാലക്കാട് അതിഥി തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി; തല അറുത്തുമാറ്റിയ നിലയിൽ

പാലക്കാട് അട്ടപ്പാടി കണ്ടിയൂരിൽ അതിഥി തൊഴിലാളിയെ വെട്ടികൊലപ്പെടുത്തിയ നിലയിൽ...

Read More >>
പാലക്കാട് യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 4, 2025 05:02 PM

പാലക്കാട് യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ മുങ്ങി മരിച്ച നിലയിൽ...

Read More >>
ഭാര്യക്കൊപ്പം തുണി വാങ്ങാൻ എത്തിയ യുവാവിനെ ജീവനക്കാ൪ മർദ്ദിച്ചതായി പരാതി, അന്വേഷണം

May 4, 2025 06:04 AM

ഭാര്യക്കൊപ്പം തുണി വാങ്ങാൻ എത്തിയ യുവാവിനെ ജീവനക്കാ൪ മർദ്ദിച്ചതായി പരാതി, അന്വേഷണം

ഒറ്റപ്പാലത്ത് തുണിക്കടയിൽ ഭാര്യക്കൊപ്പം തുണി വാങ്ങാൻ എത്തിയ യുവാവിനെ ജീവനക്കാ൪ മർദ്ദിച്ചതായി...

Read More >>
Top Stories