ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?
May 8, 2025 11:18 AM | By Athira V

( www.truevisionnews.com) ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുകയാണ്. പഹൽഗ്രാമിലുണ്ടായ പെട്ടന്നുള്ള പാക് ഭീകരതരുടെ ആക്രമണത്തിൽ 26 ജീവനുകൾ ആണ് പൊലിഞ്ഞത്. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനായി എത്തിയ ആളുകൾ തിരിച്ച പോയത് പലരുടേയും ഉറ്റവരെയും നഷ്ടപ്പെട്ടായിരുന്നു.

യാതൊരു പ്രകോപനവും ഇല്ലാതെയുള്ള പാക് ഭീകരതരുടെ ആക്രമണത്തിന് ഇന്ത്യൻ സൈന്യം നൽകിയ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. കഴിഞ്ഞ ദിവസം പുലർച്ചെ പാക് മണ്ണിൽ അവരുടെ ഭീകരതയെ മാത്രം ലക്ഷ്യം വച്ച് നടത്തിയ ഇന്ത്യയുടെ തിരിച്ചടി.

എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി കടന്നുള്ള സംഘർഷങ്ങൾ ഇരു രാജ്യങ്ങളുടെയും ആയുധ ഇറക്കുമതിക്ക് ആക്കം കൂട്ടുന്നതായി SIPRI ( Stockholm International Peace Research Institute, സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) പഠനങ്ങൾ പറയുന്നു.


2020 മുതൽ 2024 വരെ ഉക്രെയ്ൻ കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ ഇറക്കുമതിക്കാരായിരുന്നു ഇന്ത്യ. ആഗോള ഇറക്കുമതിയുടെ 8.3 ശതമാനം വിഹിതം ഇന്ത്യ വഹിച്ചു. ഇന്ത്യയുടെ ഇറക്കുമതിയുടെ ഭൂരിഭാഗവും റഷ്യയിൽ നിന്നായിരുന്നെങ്കിലും അത് ഫ്രാൻസ്, ഇസ്രായേൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

2015–19 നും 2020–24 നും ഇടയിൽ അതിർത്തിക്കപ്പുറത്തുള്ള പാകിസ്ഥാന്റെ ആയുധങ്ങളുടെയും ഇറക്കുമതി 61 ശതമാനം വർദ്ധിച്ചിട്ടുണ്ട്. യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ഉൾപ്പെടെയുള്ളവ അവിടെ എത്തിച്ചു തുടങ്ങിയതോടെ ആഗോളതലത്തിൽ 2020–24 ൽ 4.6 ശതമാനമായി പാകിസ്ഥാൻ അഞ്ചാമത്തെ വലിയ ആയുധ ഇറക്കുമതിയിലേക്ക് എത്തിയിട്ടുണ്ട്.

1990 മുതൽ പാകിസ്ഥാന്റെ പ്രധാന വിതരണക്കാരൻ ചൈനയാണ്. 2020–24 കാലയളവിൽ പാകിസ്ഥാന്റെ ആയുധ ഇറക്കുമതിയുടെ 81 ശതമാനവും ചൈനയാണ് നൽകിയത്; അതേ കാലയളവിൽ ഇന്ത്യയുടെ ആയുധങ്ങളുടെ 36 ശതമാനവും റഷ്യയാണ് നൽകിയതെന്നുമാണ് റിപ്പോർട്ട് .

Who is the weapon for India and Pakistan?

Next TV

Related Stories
'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

May 8, 2025 11:16 AM

'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല...

Read More >>
ശവപ്പറമ്പായി ഗസ്സ; ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം കൊന്നുതള്ളിയത്​ 95 ഫലസ്തീനികളെ

May 8, 2025 08:08 AM

ശവപ്പറമ്പായി ഗസ്സ; ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം കൊന്നുതള്ളിയത്​ 95 ഫലസ്തീനികളെ

ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം ഗസ്സയിൽ കൊല്ലപ്പെട്ടത്​...

Read More >>
യാത്രക്കാരൻ ഫോൺ മോഷ്ടിച്ചെന്ന് ക്രൂ അംഗങ്ങൾ; വിമാനം വൈകിയത് 88 മിനുട്ട്, ഒടുവിൽ സത്യം പുറത്ത്

Apr 29, 2025 10:02 AM

യാത്രക്കാരൻ ഫോൺ മോഷ്ടിച്ചെന്ന് ക്രൂ അംഗങ്ങൾ; വിമാനം വൈകിയത് 88 മിനുട്ട്, ഒടുവിൽ സത്യം പുറത്ത്

ലണ്ടനിൽ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഗാർഡിന്റെ മൊബൈൽ ഫോൺ മോഷണം...

Read More >>
Top Stories