ഓപ്പറേഷൻ സിന്ദൂർ: 'കേന്ദ്രത്തിനും പ്രതിരോധ സേനകൾക്കും പൂർണ പിന്തുണ', പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഓപ്പറേഷൻ സിന്ദൂർ: 'കേന്ദ്രത്തിനും പ്രതിരോധ സേനകൾക്കും പൂർണ പിന്തുണ', പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
May 7, 2025 03:48 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.

അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കണം. പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നയതന്ത്ര ഇടപെടലുകൾ കൂടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകണം.

ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

അതേസമയം ഓപ്പറേഷൻ സിന്ദൂർ ആക്രമണം അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരരുടെ ലക്ഷ്യങ്ങൾ തകർക്കാനായെന്നും പ്രധാനമന്ത്രി മന്ത്രിസഭാ സമിതി യോഗത്തിൽ പറഞ്ഞു. നാളെ രാവിലെ 11 മണിക്ക് സർവകക്ഷിയോഗം ചേരും. രാജനാഥ് സിങ്ങും അമിത് ഷായും സർവകക്ഷി യോഗത്തിൽ പങ്കെടുക്കും.

പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. ആഭ്യന്തരമന്ത്രി രണ്ടുമണിക്ക് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. സേനാ ഉദ്യോഗസ്ഥന്മാർ യോഗത്തിൽ പങ്കെടുക്കും. അതിർത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കും.

അതിർത്തി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും ഡിജിപിമാരുമായും ആഭ്യന്തരമന്ത്രി സംസാരിക്കും. പാകിസ്താനിലെയും പാക് അധീന കശ്മീരിയിലെയും ഒൻപത് ഇന്ത്യൻ സൈന്യം ഭീകരകേന്ദ്രങ്ങളാണ് തകർത്തത്. 70 ഭീകരരെ വധിക്കുകയും ചെയ്തു.

പാകിസ്താനെ ഞെട്ടിച്ച ഓപറേഷൻ സിന്ദൂർ എന്നപേരിട്ട ആക്രമണം ഇന്നുപുലർച്ചെ 1.05 ഓടുകൂടിയായിരുന്നു. 25 മിനിറ്റ് നേരം ഇന്ത്യയുടെ ആക്രമണം നീണ്ടുനിന്നു.

Operation Sindoor Full support Center defense forces Chief Minister Pinarayi Vijayan responded

Next TV

Related Stories
സന്തോഷ വാർത്ത...! കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ചു

Jul 29, 2025 01:11 PM

സന്തോഷ വാർത്ത...! കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ചു

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ...

Read More >>
വേലി തന്നെ വിളവ് തിന്നുന്നു....! തിരുവാഭരണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം ദേവിക്ക് ചാർത്തി; പരവൂരിൽ ശാന്തിക്കാരൻ അറസ്റ്റിൽ

Jul 29, 2025 12:16 PM

വേലി തന്നെ വിളവ് തിന്നുന്നു....! തിരുവാഭരണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം ദേവിക്ക് ചാർത്തി; പരവൂരിൽ ശാന്തിക്കാരൻ അറസ്റ്റിൽ

പരവൂർ പെരുമ്പുഴ യക്ഷിക്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ശാന്തിക്കാരൻ അറസ്റ്റിൽ....

Read More >>
ട്രാക്കിൽ ഒരാൾ കിടക്കുന്നു; ലോക്കോപൈലറ്റ് നോക്കിയപ്പോള്‍ മൃതദേഹം, മെമു ട്രെയിൻ നിർത്തിയിട്ടു

Jul 29, 2025 11:06 AM

ട്രാക്കിൽ ഒരാൾ കിടക്കുന്നു; ലോക്കോപൈലറ്റ് നോക്കിയപ്പോള്‍ മൃതദേഹം, മെമു ട്രെയിൻ നിർത്തിയിട്ടു

റെയില്‍പ്പാളത്തില്‍ ഒരാള്‍ കിടക്കുന്നതായി ലോക്കോ പൈലറ്റ് കണ്ടതിനെ തുടര്‍ന്ന് എറണാകുളം - ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിര്‍ത്തി....

Read More >>
Top Stories










//Truevisionall