വടകര (കോഴിക്കോട്): ( www.truevisionnews.com ) ചെറുശ്ശേരി റോഡിൽ ജിഎംപി മാളിലെ ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് യുവതി ലിഫ്റ്റിൽ കുടുങ്ങിയത്.

വിവരം കിട്ടിയതിനെ തുടർന്ന് വടകര നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജിത് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി. ലിഫ്റ്റ് കീ ഉപയോഗിച്ചു കൊണ്ട് യുവതിയെ സ്വരക്ഷിതമായി പുറത്തെത്തിച്ചു.
സീനിയർ ഫയർ ഓഫീസർദീപക് ആർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സുബൈർ റഷീദ്, ഫയർ ആൻഡ് റെസ്‌ക് ഓഫീസർ കെ.പി. ബിജു, ഷിജു ടി പി, സഹീർ പി എം സാരംഗ് ഹോം ഗാർഡ് സത്യൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Woman gets stuck lift Vadakara Kozhikode Fire brigade comes her rescue
