കണ്ണ് തള്ളേണ്ട സത്യമാണ്, പൊന്ന് തൊട്ടാൽ പൊള്ളും, ഒറ്റയടിക്ക് പവന് 2000 രൂപ വർദ്ധിച്ചു

കണ്ണ് തള്ളേണ്ട സത്യമാണ്, പൊന്ന് തൊട്ടാൽ പൊള്ളും, ഒറ്റയടിക്ക് പവന് 2000 രൂപ  വർദ്ധിച്ചു
May 6, 2025 10:16 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഇന്നൊരൊറ്റ ദിവസംകൊണ്ട് 2000 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില വീണ്ടും 72000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,200 രൂപയാണ്. വില കുറഞ്ഞേക്കുമെന്നുള്ള ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കേറ്റ തിരിച്ചടിയാണ് ഇന്നത്തെ കുത്തനെയുള്ള വില വർദ്ധന.

ഈ മാസം ഇന്നലെയാണ് ആദ്യമായി സ്വർണവില ഉയർന്നത്. 160 രൂപയാണ് പവന് ഇന്നലെ കൂടിയത്. ഈ മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. കാരണം, മെയ് ആരംഭിച്ചതോടെ 1720 രൂപയാണ് പവന് കുറഞ്ഞത്.ഇതോടെ സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷ ഉയർന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9025 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7460 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

Gold prices risen again today

Next TV

Related Stories
അമ്മയുടെ ഫോൺ വന്നതും പിന്നീട് ഒന്നും നോക്കിയില്ല,  മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ടയാളെ പിടികൂടി മകൻ

May 6, 2025 02:44 PM

അമ്മയുടെ ഫോൺ വന്നതും പിന്നീട് ഒന്നും നോക്കിയില്ല, മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ടയാളെ പിടികൂടി മകൻ

അമ്മയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മകൻ പിടികൂടി...

Read More >>
Top Stories