തിരുവനന്തപുരം: (truevisionnews.com) നന്തന്‍കോട് മാതാപിതാക്കൾ ഉൾപ്പെടെയുള്ള നാലുപേരെ നിഷ്കരുണം കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.

കേഡല്‍ ജെന്‍സന്‍ രാജയാണ് കേസിലെ ഏകപ്രതി.2017 ഏപ്രിലിലാണ് നന്തന്‍കോട് ബെയില്സ് കോന്പൌണ്ട് 117ല്‍ താമസിച്ചിരുന്ന റിട്ട . പ്രൊഫസർ രാജ തങ്കം, ഭാര്യ ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത ജയിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
രാജയുടെ മകനായ കേഡല്‍ തന്നെയാണ് കൊലപാതകങ്ങൾ നടത്തിയെന്നാണ് കേസ്. ആദ്യം ദുര്‍മന്ത്രവാദമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞതെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്നുണ്ടായ അവഗണനയാണ് കൊലപതാകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി.
വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് കേഡല്‍ കോടതിയോട് പറഞ്ഞത്. പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തി. 41 സാക്ഷികളെ വിസ്തരിച്ചു. 104രേഖകളും 57 വസ്തുക്കളും കോടതിയില്‍ ഹാജരാക്കി.
Verdict in Nanthancode massacre today
