കോഴിക്കോട്: (truevisionnews.com) കോഴിക്കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ്ടും പുക ഉയരുന്നു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ആറാം നില കെട്ടിടത്തിൽ നിന്നാണ് പുക ഉയരുന്നത്.

കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയിൽ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയിൽ നിന്ന് പുക ഉയര്‍ന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ഉയർന്ന സംഭവം: ദുരൂഹതയില്ലെന്ന് പൊലീസ്
കോഴിക്കോട്: (truevisionnews.com)കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ഫോറൻസിക് പരിശോധനയിൽ ഇന്ധനത്തിന്റെയോ, മറ്റു വസ്തുക്കളുടെയോ സാന്നിധ്യം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ദുരൂഹതയൊഴിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും കാഷ്വാലിറ്റി രജിസ്റ്ററുകളും പൊലീസ് പരിശോധിച്ചിരുന്നു. അതേസമയം യുപിഎസ് ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിന്റെ പ്രാഥമിക കണ്ടെത്തൽ.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴേ മുക്കലോടെയായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റിയിലെ യുപിഎസ് റൂമിലെ ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളിലേക്ക് പടർന്നു. റെഡ് സോൺ ഏരിയയിൽ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്.ഇവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്തെത്തിക്കുകയും മെഡിക്കൽ കോളജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്കും മാറ്റുകയുമായിരുന്നു.
Smoke rising again from Kozhikode Medical College building.
