തൃശൂർ: ( www.truevisionnews.com ) ഓടുന്ന ബസ്സിൽ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ശേഷം, ഇറങ്ങി ഓടാൻ ശ്രമിച്ച യുവാവിനെ കണ്ടക്ടറുടെ നേതൃത്വത്തിൽ യാത്രക്കാര്‍ പിടികൂടി പൊലീസിൽ ഏല്പിച്ചു. തൃശൂർ പുന്നയൂർക്കുളത്താണ് സംഭവം. മാള പള്ളിപ്പുറം തേമാലിപറമ്പിൽ അനീഷിനെയാണ് (41) വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

കുന്നംകുളം വെളിയങ്കോട് റൂട്ടിലെ സ്വകാര്യ ബസിൽ യാത്രചെയ്ത വെളിയങ്കോട് സ്വദേശിയായ യുവതിയോടാണ് അനീഷ് മോശമായി പെരുമാറിയത്. ഇയാൾ യുവതി ഇരുന്ന സീറ്റിന്‍റെ പുറകിലായാണ് നിന്നത്. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അനീഷ് പിന്നിൽ നിന്നും യുവതിയെ കയറിപിടിക്കുകയായിരുന്നു.
യുവതി പ്രതികരിച്ചതോടെയാണ് ഇയാൾ ബസിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതിനിടെ യുവതിയുടെ ശബ്ദം കേട്ട ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾക്കെതിരെ മാള സ്റ്റേഷനിൽ സ്ത്രീപീഡന കേസ് ഉണ്ടെന്ന് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം പള്ളുരുത്തി സ്വദേശിയായ അനീഷ് ഇപ്പോൾ മാളയിലാണ് താമസം. എവിടേക്കാണ് പോയിരുന്നത് എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ മറുപടിയാണ് അനീഷ് പറഞ്ഞത്. എസ്ഐമാരായ പി.എസ്. സാബു, സി.എൻ.ഗോപിനാഥൻ, പി.എ.സുധീർ, സിപിഒമാരായ കെ.സി.ബിനീഷ്,അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Young woman sexually assaulted moving bus Passengers catch young man who ran off
