(truevisionnews.com) വടകര കുട്ടോത്ത് അയൽവാസികളായ മൂന്ന് പേരെ കത്തി കൊണ്ട് കുത്തി പരുക്കേൽപിച്ച സംഭവത്തിൽ, പ്രതി റിമാൻഡില്‍. മലച്ചാൽ പറമ്പത്ത് ഷനോജിനെയാണ് വടകര കോടതി റിമാൻഡ് ചെയ്തത്. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ശശി, രമേശൻ, ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്.

ഗുരുതരമായി പരുക്കേറ്റ ശശിയെയും, മറ്റ് രണ്ട് പേരെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയരാക്കി. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സിദ്ധാശ്രമത്തിന് സമീപം വീട്ടിന് മുന്നിൽ വച്ചാണ് മൂന്ന് പേർക്കും കുത്തേറ്റത്. പരുക്കേറ്റ ശശിയും രമേശനും സഹോദരങ്ങളാണ്. മൂന്ന് പേർക്കും വയറ്റിനും പുറത്തുമാണ് കുത്തേറ്റത്. അക്രമണത്തിന് ശേഷം വീട്ടിൽ തന്നെയുണ്ടായിരുന്ന പ്രതിയെ പൊലീസ് സ്ഥലത്ത് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഐ.ഐ.ടി വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊൽക്കത്ത: (truevisionnews.com) ഖരഗ്പൂർ ഐ.ഐ.ടിയിലെ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ ഷിയോഹർ സ്വദേശിയായ മുഹമ്മദ് ആസിഫ് ഖമർ (22) എന്ന വിദ്യാർഥിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഐ.ഐ.ടിയിലെ മദൻ മോഹൻ മാളവ്യ ഹോസ്റ്റലിലെ എസ്.ഡി.എസ് ബ്ലോക്കിലാണ് മൂന്നാംവർഷ വിദ്യാർഥിയായ മുഹമ്മദ് ആസിഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മുതൽ മുറി അടച്ചിട്ട നിലയിലായിരുന്നു. ഫോൺ വിളിച്ചിട്ടും മറുപടിയുണ്ടായില്ല. തുടർന്ന് ഇന്നലെ പൊലീസ് എത്തി വാതിൽ തുറന്ന് അകത്തുകടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഖരഗ്പൂർ ഐ.ഐ.ടിയിൽ അടുത്തിടെയുണ്ടായ മൂന്നാമത്തെ ആത്മഹത്യയാണിത്. ഏപ്രിലിൽ ഒരു നാലാംവർഷ വിദ്യാർഥിയും ജനുവരിയിൽ ഒരു മൂന്നാംവർഷ വിദ്യാർഥിയും ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂണിലും ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു.
Neighbors stabbed Vadakara Kozhikode Accused remanded
