വയനാട്: (truevisionnews.com) വയനാട് മാനന്തവാടിയിൽ വാളാട് പുഴയോട് ചേർന്നുള്ള ഡാമിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. രണ്ട് കുട്ടികളാണ് മരിച്ചത്. പുലിക്കാട്ട് കടവ് പുഴയോട് ചേർന്നുള്ള ചെക്ക് ഡാമിലാണ് വിദ്യാർത്ഥികൾ മുങ്ങിയത്. അപകടത്തിൽപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ക്രിസ്റ്റി (13), പത്താം ക്ലാസ് വിദ്യാർത്ഥിയായ അജിൻ (15) എന്നവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അഞ്ചു കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നു പേരെ രക്ഷപ്പെടുത്തി. എന്നാൽ രണ്ടുപേരെ രക്ഷിക്കാൽ സാധിച്ചില്ല. മരിച്ച രണ്ടു കുട്ടികളും ബന്ധുക്കളാണ്.
Two students drowned river Mananthavady wayanad
