തൃശൂർ: ( www.truevisionnews.com ) തൃശൂർ പൂരത്തിന് വിളംബരമായി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്ന് പൂര വിളംബരം നടത്തി. ഇതോടെയാണ് പൂരച്ചടങ്ങുകൾക്ക് തുടക്കമായത്. വൈകീട്ട് ആനകളുടെ ഫിറ്റ്നസ് പരിശോധന നടത്തും.

നാളെയാണ് തൃശൂർ പൂരം. നാളെ രാവിലെ എട്ട് മണിയോടെ എട്ട് ഘടകക്ഷേത്രങ്ങളിൽ നിന്ന് ചെറുപൂരങ്ങളുടെ വരവ് നടക്കും. തുടർന്ന് 11.30-ന് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവ് ഉണ്ടാകും. തിരുവമ്പാടി ചന്ദ്രശേഖരൻ ആയിരിക്കും തിടമ്പേറ്റുന്നത്. കോങ്ങാട് മധു പ്രമാണിയായി പഞ്ചവാദ്യധാരയും മേളത്തിന് ഇത്തവണ മാറ്റ് കൂട്ടും.
ശേഷം ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്ത് എത്തി കൊട്ടികയറ്റം ചടങ്ങ് നടത്തും. കൂടാതെ പാറമേക്കാവ് എഴുന്നള്ളിപ്പും ആരംഭിക്കും. പിന്നീട് ഇലഞ്ഞിത്തറ മേളം നടക്കും. ശേഷം വൈകീട്ട് 5.30ന് തെക്കോട്ടിറക്കവും വർണക്കുടമാറ്റവും നടക്കും. രാത്രി പൂരത്തിനുശേഷം ബുധനാഴ്ച പുലർച്ചെയാണ് വെടിക്കെട്ട് നടക്കുക.
Thrissur Pooram declared Ernakulam Sivakumar opens southern gate and performs thumping
