കാസർഗോഡ്: ( www.truevisionnews.com ) കാസർഗോഡ് മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച. ബീച്ച് റോഡിലെ നവീൻ മൊന്തേരയുടെ വീട്ടിൽ നിന്ന് 22 പവൻ സ്വർണ്ണാഭരണങ്ങൾ ആണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരമാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. ഇരുനില വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

ഏപ്രിൽ 21 ന് നവീനും കുടുംബവും വിദേശത്തേക്ക് പോയി ഇന്നലെയാണ് തിരിച്ചെത്തിയത്. അപ്പോഴാണ് മോഷണ വിവരം അറിയുന്നത്.മോഷ്ട്ടാക്കളെ കുറിച്ചുള്ള സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. മുൻപും മഞ്ചേശ്വരം – കുമ്പള ഭാഗത്ത് തുടർച്ചയായ മോഷണങ്ങൾ പതിവായിരുന്നു ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും പ്രദേശത്ത് മോഷണങ്ങൾ നടക്കുന്നത്.
Massive robbery locked hous pounds gold jewellery stolen
