ബെംഗളൂരു: ( www.truevisionnews.com ) യുവതിക്കെതിരായ ലൈംഗികാതിക്രമത്തിന്റെ സിസിടിവി ദൃശ്യം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചയാളുടെ പേരില്‍ കേസെടുത്തു. ബെംഗളൂരു ഭാരതീ ലേഔട്ട് സ്വദേശി ലോകേഷ് ഗൗഡയുടെ പേരിലാണ് എസ്ജി പാളയ പോലീസ് കേസെടുത്തത്.

എസ്ജി പാളയയിലെ ഭാരതീ ലേ ഔട്ടിലൂടെ നടന്നുപോകുമ്പോള്‍ യുവതിയെ അക്രമി കയറിപ്പിടിക്കുന്ന വീഡിയോയാണ് പ്രചരിപ്പിച്ചത്. വീഡിയോ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ലൈംഗികാതിക്രമം നടത്തിയയാളെ അറസ്റ്റുചെയ്തു.
എന്നാല്‍, വീഡിയോപ്രചരിപ്പിച്ചത് തന്റെ സ്വകാര്യതയെ ബാധിച്ചതായി ചൂണ്ടിക്കാട്ടി യുവതി പിന്നീട് പോലീസില്‍ പരാതിനല്‍കി. ഐടി ആക്ടിലെ 66 ഇ വകുപ്പാണ് ലോകേഷ് ഗൗഡയുടെ പേരില്‍ ചുമത്തിയത്.
ഏപ്രില്‍ മൂന്നിനാണ് യുവതിക്കുനേരേ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ തിലക് നഗര്‍ സ്വദേശി സന്തോഷ് ഡാനിയേലിനെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട്ട് ഒളിവില്‍ക്കഴിയുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
CCTV footage sexual assault shared case filed woman's complaint
