(truevisionnews.com) കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥൻ വിനയ് നർവാളിന്‍റെ ഭാര്യ ഹിമാൻഷി നർവാളിനെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ട് സംഘപരിവാർ സോഷ്യൽ മീഡിയ ഹാൻഡിലുകൾ. സാധാരണക്കാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്‍റ പേരിൽ കശ്‌മീരികളെയും മുസ്ലിങ്ങളെയും വേട്ടയാടരുതെന്ന് ഹിമാൻഷി നർവാൾ അഭ്യർഥിരുന്നു.

ഇതാണ് സംഘപരിവാർ അനുകൂലികളുടെ അപ്രീതിക്ക് കാരണമായത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുസ്ലിങ്ങൾക്കെതിരെ ഹിന്ദുത്വ അനുകൂല അക്കൗണ്ടുകൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപക വിദ്വേഷ പ്രചരണമാണ് നടത്തുന്നത്. രാഷ്ട്രീയനേട്ടം മുന്നിൽ കണ്ടാണ് ഹിമാൻഷിയുടെ പ്രതികരിച്ചതെന്നാണ് ഒരു വിദ്വേഷ പ്രചരണം.
കശ്‌മീരിൽ പോയത് അവരുടെ താൽപര്യത്തിനാണ് തുടങ്ങിയ വ്യക്തി അധിക്ഷേപങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ‘ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കുന്നില്ല, ഫോട്ടോക്ക് പോസ്റ്റ് ചെയ്തിരിക്കുകയാണ്’ തുടങ്ങിയ വിഷലിപ്തമായ അധിക്ഷേപങ്ങളും കൂട്ടത്തിലുണ്ട്. വിദ്വേഷം വമിപ്പിച്ചവർക്കെതിരെ നിരവധി പേർ ഹിമാൻഷിക്ക് പിന്തുണയുമായും രംഗത്തെത്തി. വിദ്വേഷ പ്രചരണം പാടില്ലെന്നും സമാധാനം ആവശ്യപ്പെട്ടും ഹിമാൻഷി നടത്തിയ പ്രതികരണത്തിൽ പിന്തുണയുമായി സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാരുൾപ്പെടെ നിരവധിപേർ രംഗത്തെത്തിയിരുന്നു.
പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച; 22 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയി
കാസർഗോഡ്: ( www.truevisionnews.com ) കാസർഗോഡ് മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച. ബീച്ച് റോഡിലെ നവീൻ മൊന്തേരയുടെ വീട്ടിൽ നിന്ന് 22 പവൻ സ്വർണ്ണാഭരണങ്ങൾ ആണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരമാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. ഇരുനില വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ഏപ്രിൽ 21 ന് നവീനും കുടുംബവും വിദേശത്തേക്ക് പോയി ഇന്നലെയാണ് തിരിച്ചെത്തിയത്. അപ്പോഴാണ് മോഷണ വിവരം അറിയുന്നത്.മോഷ്ട്ടാക്കളെ കുറിച്ചുള്ള സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. മുൻപും മഞ്ചേശ്വരം – കുമ്പള ഭാഗത്ത് തുടർച്ചയായ മോഷണങ്ങൾ പതിവായിരുന്നു ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും പ്രദേശത്ത് മോഷണങ്ങൾ നടക്കുന്നത്.
Pahalgam terror attack SanghParivar cyber attack wife slain Navy officer
