കോഴിക്കോട് കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി തർക്കം; ഒരാൾക്ക് കുത്തേറ്റു

കോഴിക്കോട് കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി തർക്കം; ഒരാൾക്ക് കുത്തേറ്റു
May 4, 2025 08:52 AM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) പന്നിയങ്കരയിൽ കല്യാണവീട്ടിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് മുറിവേറ്റു. ഇൻസാഫ് എന്ന ആൾക്കാണ് മുറിവേറ്റത്. ചക്കുംകടവ് സ്വദേശി മുബീൻ ആണ് മുറിവേൽപ്പിച്ചത്. ബാർബർ ഷോപ്പിലെ കത്തികൊണ്ടായിരുന്നു ആക്രമണം. മുഖത്ത് മുറിവേറ്റ ഇൻസാഫിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്യാണ വീട്ടിൽ മദ്യത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് ആക്രമണ കാരണമെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടം; തീപിടിക്കാൻ കാരണം ബാറ്ററിയിലെ ഇന്റേർണൽ ഷോർട്ടേജെന്ന് കണ്ടെത്തൽ

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക പട‍ർന്ന സംഭവത്തിൽ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. സിപിയു യൂണിറ്റിൽ തീപ്പിടിക്കാൻ കാരണം ബാറ്ററിയിലെ ഇന്റേർണൽ ഷോർട്ടേജെന്ന് കണ്ടെത്തൽ. ഷോർട്ടേജിന് കാരണം ഒരു ബാറ്ററി ചൂടായി ബൾജ് ചെയ്തതെന്നും ഇത് പിന്നീട് പൊട്ടിത്തെറിച്ച് തീ പടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിന് പിന്നാലെ മറ്റ് ബാറ്ററികളിലേക്കും തീ പടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആകെ 34 ബാറ്ററികളാണ് കത്തി നശിച്ചത്. ബാറ്ററി സൂക്ഷിച്ച റൂമിൽ തീ പടർന്നിരുന്നു. എന്നാൽ മറ്റിടത്തേക്ക് തീ വ്യാപിച്ചില്ല. ഇങ്ങനെയാണ് കെട്ടിടത്തിൽ നിറയെ പുക നിറഞ്ഞതെന്നും കണ്ടെത്തൽ.

ലെഡ് ആസിഡ് ബാറ്ററികൾ ആണ് പൊട്ടിത്തെറിച്ചത്. നിലവിൽ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ജില്ലാ ഫോറൻസിക് വിഭാവും ആണ് പരിശോധന നടത്തുന്നത്. ഇന്നും പരിശോധന തുടരുമെന്നും ജീവനക്കാരുടെ മൊഴി എടുക്കുമെന്നും സിസിടിവി പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റ് റെക്കോർഡുകളും ഇന്ന് പരിശോധിക്കും.




Argument over alcohol wedding house Kozhikode panniyankara One stabbed

Next TV

Related Stories
ലൈംഗികാതിക്രമത്തിന്റെ സിസിടിവിദൃശ്യം പങ്കുവെച്ചു; യുവതിയുടെ പരാതിയില്‍ കേസ്

May 4, 2025 11:55 AM

ലൈംഗികാതിക്രമത്തിന്റെ സിസിടിവിദൃശ്യം പങ്കുവെച്ചു; യുവതിയുടെ പരാതിയില്‍ കേസ്

ലൈംഗികാതിക്രമത്തിന്റെ സിസിടിവി ദൃശ്യം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചയാളുടെ പേരില്‍...

Read More >>
കളക്ട്രേറ്റിന് സമീപം കെട്ടിടത്തിൽ നഴ്സിന്റെ മൃതദേഹം; കല്ലുകൊണ്ട് തലയ്ക്കടിച്ച് അതിക്രൂരമായി കൊലപ്പെടുത്തി, ഭർത്താവ് പിടിയിൽ

May 3, 2025 06:18 AM

കളക്ട്രേറ്റിന് സമീപം കെട്ടിടത്തിൽ നഴ്സിന്റെ മൃതദേഹം; കല്ലുകൊണ്ട് തലയ്ക്കടിച്ച് അതിക്രൂരമായി കൊലപ്പെടുത്തി, ഭർത്താവ് പിടിയിൽ

തിരുപ്പൂരിൽ നഴ്സിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ്...

Read More >>
Top Stories