ജംഷഡ്പൂർ: ( www.truevisionnews.com ) ജാർഖണ്ഡിലെ ജംഷഡ്പൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ തീപിടിച്ച് വാഹനത്തിലുണ്ടായിരുന്നയാൾ വെന്തുമരിച്ചു. കാറിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. നിമിഷങ്ങൾക്കുള്ളിൽ കാർ ഒരു തീഗോളമായി മാറിയെന്നും ഡ്രൈവറെ പുറത്തെടുക്കാൻ സമയം ലഭിച്ചില്ലെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

ആളുകൾ അഗ്നിശമന സേനയെയും പൊലീസിനെയും വിവരമറിയിച്ചു. അവർ എത്തീ തീ അണച്ചപ്പോളേയ്ക്കും കാറിലുണ്ടായിരുന്നയാൾ മരിച്ചതായും ദൃക്‌സാക്ഷികൾ അറിയിച്ചു. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച ഡ്രൈവറെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.
moving car caught fire occupant vehicle burned death
