കൊച്ചി: (truevisionnews.com) കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്ന ആന്റോ ആന്റണിക്കും, സണ്ണി ജോസഫിനുമെതിരെ എറണാകുളം കളമശ്ശേരിയിൽ പോസ്റ്റർ.

ഫോട്ടോ കണ്ടാൽ പോലും സാധാരണ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിയാത്ത ആന്റോ ആന്റണിയും, സണ്ണി ജോസഫുമല്ല കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് എന്നാണ് പോസ്റ്ററിൽ ഉള്ളത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ.
കോഴിക്കോട് വടകരയിൽ മൂന്ന് പേർക്ക് കുത്തേറ്റ സംഭവം; അക്രമ കാരണം മുൻവൈരാഗ്യമെന്ന് പൊലീസ്, ഗുരുതരമായി പരിക്കേറ്റയാളുടെ ശസ്ത്രക്രിയ പൂർത്തിയായി
വടകര (കോഴിക്കോട്): ( www.truevisionnews.com ) വടകര കുട്ടോത്ത് അയൽവാസി മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത് മുൻവൈരാഗ്യത്തെ തുടർന്നാണെന്ന് പോലീസ്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ മലച്ചാൽ പറമ്പത്ത് ശശിയുടെ ശസ്ത്രക്രിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പൂർത്തിയായി. കത്തി കൊണ്ടുള്ള ആക്രമണത്തിൽ വയറിലും നെഞ്ചിലുമാണ് മൂന്നുപേർക്കും കുത്തേറ്റത്.
ശശിയെ കൂടാതെ രമേശൻ, ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും ചികിത്സയിലാണ്. ശശിയുടെ സഹോദരനാണ് കുത്തേറ്റ രമേശൻ. ഇവരുടെ അയൽവാസി ഷാനോജാണ് ഇന്നലെ രാത്രി ഏഴരയോടെ അക്രമം നടത്തിയത്.
പ്രതി ഷനോജിന്റെ അറസ്റ്റ് വടകര പോലീസ് രേഖപ്പെടുത്തി. സിഐ കെ മുരളീധരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Poster against AntoAntony SunnyJoseph
