നാദാപുരം: (truevisionnews.com) ഇരുട്ടിൻ്റെ മറവിൽ വളയം ചുഴലിയിൽ അക്രമി സംഘം വീട് എറിഞ്ഞ് തകർത്തു. പിടികയുള്ള നിരവുമ്മൽ കണാരൻ്റെ വീടാണ് ഇന്നലെ രാത്രി അക്രമിക്കപ്പെട്ടത്. രാത്രി 11.30 തോടെ ഒരു സംഘം വീട്ട് മുറ്റത്തെത്തി തുരുതുരാ കല്ലെറിയുകയായിരുന്നു.

വീടിൻ്റെ മുൻ വശത്തെ ജനൽ ഗ്ലാസുകൾ ഉടഞ്ഞിട്ടുണ്ട്.കണാരൻ്റെ മകൻ ഷൈജുവും ഭാര്യയു കുട്ടിയും ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. വളയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ച നിലയില്‍; ഭീകരർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുവെന്ന് സംശയം
ദില്ലി: ( www.truevisionnews.com ) അനന്തനാഗിലെ വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സൈന്യം നടത്തിയ തെരച്ചിലിൽ വനത്തിനുള്ളിൽ നിന്നാണ് ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. ഭീകരർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ ഏജൻസികൾ.
പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ ആണ് കിട്ടിയത് എന്നത് സംശയം ബലപ്പെടുത്തുന്നു. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. അതേസമയം, നിയന്ത്രണ രേഖയിൽ പലയിടത്തും പാക് പ്രകോപനം തുടരുകയാണ്.
എട്ടിടത്ത് പാക് വെടിവെയ്പ് ഉണ്ടായി. ശക്തമായി തിരിച്ചടിച്ച് സൈന്യം അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിലെ ഏറ്റവും വലിയ പ്രകോപനമെന്ന് സർക്കാർ വൃത്തങ്ങളും പ്രതികരിച്ചു.
group attackers threw house air during cyclone.
