(truevisionnews.com) പുല്ലിപ്പല്ല് കേസിൽ വേടനെതിരായ സമീപനം ശരിയായില്ലെന്നും വേടൻ്റെ കാര്യത്തിൽ തിടുക്കപ്പെടാൻ കാരണം എന്തെന്ന് പരിശോധിക്കണമെന്നും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വനം വകുപ്പ് പുന:പരിശോധന നടത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നെന്നും തെറ്റ് ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നിലപാട് സ്വീകരിക്കും എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. എ ഡി ജി പിക്കെതിരായ മൊഴിയിൽ റിപ്പോർട്ട് പരിശോധിച്ച ശേഷം മാത്രമേ അക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കഴിയൂ എന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
ഒരു റിപ്പോർട്ടും സർക്കാർ അവഗണിച്ചിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിന് എൽ ഡി എഫ് പൂർണ്ണ സജ്ജമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
TPRamakrishnan said approach taken against poacher Pullipallu case not correct.
