സമര സൂര്യൻ വിടവാങ്ങുന്നു; വി എസിന്റെ പൊതുദർശനവും വിലാപയാത്രയും കണക്കിലെടുത്ത് തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം

സമര സൂര്യൻ വിടവാങ്ങുന്നു; വി എസിന്റെ പൊതുദർശനവും വിലാപയാത്രയും കണക്കിലെടുത്ത് തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം
Jul 22, 2025 07:01 AM | By Jain Rosviya

തിരുവനന്തപുരം:( www.truevisionnews.com) സമര സൂര്യനും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വിട നല്കാൻ ജനസാഗരം. പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസിൻ്റെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

പൊതുദര്‍ശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങള്‍ യൂണിവേഴ്സിറ്റി ക്യാമ്പസ്, വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി പാര്‍ക്കിംഗ് ഗ്രൗണ്ട്, ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയം ഗ്രൗണ്ട്, ടാഗോര്‍ തിയേറ്റര്‍ ഗ്രൗണ്ട്, തൈക്കാട് പിറ്റിസി ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം.വലിയ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്ര ഗ്രൗണ്ടിലും, കവടിയാറിലെ സാ‍ല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടിലും, പൂജപ്പുര ഗ്രൗണ്ടിലുമായി പാര്‍ക്ക് ചെയ്യണം. ഇവിടെയല്ലാതെ പ്രധാന റോഡിലും ഇടറോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.

പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെ പ്രധാന റോഡിലും ഇടറോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. വിലാപയാത്ര കടന്നു പോകുന്ന സെക്രട്ടറിയേറ്റ്, പിഎംജി, പട്ടം, കേശവദാസപുരം, ഉളളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം , പാങ്ങപ്പാറ, കാര്യവട്ടം , കഴക്കൂട്ടം, വെട്ട്റോഡ് വരെയുളള റോഡിന്റെ വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

വിലാപയാത്ര കടന്ന് പോകുന്ന സമയത്ത് ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വാഹന ഗതാഗതം വഴി തിരിച്ച് വിടുമെന്നും പൊലീസിൻ്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് 0471-2558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു.

Traffic restrictions in thiruvananthapuram today in view of VS achuthanandan demise

Next TV

Related Stories
‘ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും ആശയത്തിൽ ഉറച്ചുനിന്ന വിഎസ്’; ബിനോയ് വിശ്വം

Jul 22, 2025 11:28 AM

‘ഇടിച്ചിടിച്ച് മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും ആശയത്തിൽ ഉറച്ചുനിന്ന വിഎസ്’; ബിനോയ് വിശ്വം

വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

Read More >>
'സമരം കത്തി ജ്വലിച്ച് നിന്ന് പ്രസ്ഥാനത്തെ കരുത്തോടെ നയിച്ച വി എസിന്റെ വേർപാട് വല്ലാത്ത അകൽച്ച ഉണ്ടാക്കും' -ഇപി ജയരാജൻ

Jul 22, 2025 11:24 AM

'സമരം കത്തി ജ്വലിച്ച് നിന്ന് പ്രസ്ഥാനത്തെ കരുത്തോടെ നയിച്ച വി എസിന്റെ വേർപാട് വല്ലാത്ത അകൽച്ച ഉണ്ടാക്കും' -ഇപി ജയരാജൻ

പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച നേതാവിന്റെ വേർപാട് വലിയൊരു അകൽച്ച ഉണ്ടാക്കുമെന്ന് ഇപി ജയരാജൻ...

Read More >>
ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, വി.എസ്. അച്ചുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു

Jul 22, 2025 10:51 AM

ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, വി.എസ്. അച്ചുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു

ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, വി.എസ്. അച്ചുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം...

Read More >>
സമര സൂര്യന് വിട ...; വിഎസിന് ആദരമർപ്പിക്കാൻ കേന്ദ്രസര്‍ക്കാർ, സംസ്‌കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി പങ്കെടുക്കും

Jul 22, 2025 10:32 AM

സമര സൂര്യന് വിട ...; വിഎസിന് ആദരമർപ്പിക്കാൻ കേന്ദ്രസര്‍ക്കാർ, സംസ്‌കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി പങ്കെടുക്കും

വിഎസിന് ആദരമർപ്പിക്കാൻ കേന്ദ്രസര്‍ക്കാർ, സംസ്‌കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി...

Read More >>
Top Stories

//Truevisionall