May 4, 2025 06:51 AM

(truevisionnews.com)  പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ പൂർണ സജ്ജമായി നാവികസേന. സമുദ്ര പാതകളിലെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യൻ മാരിടൈം അധികൃതർ നാവിഗേഷൻ മുന്നറിയിപ്പ് നൽകി.

നാവികസേന അറബിക്കടലിൽ നടത്തുന്ന പരിശീലനങ്ങൾ കണക്കിലെടുത്ത് വാണിജ്യ കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. സുരക്ഷ ഉറപ്പാക്കാൻ വാണിജ്യ കപ്പലുകൾ പരിശീലനം നടത്തുന്ന പാത ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നു. പ്രധാന നഗരങ്ങൾ,ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പുലർത്താൻ സേനകളോട് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയതായാണ് വിവരം.

അതിനിടയിൽ പഹൽഗാമിൽ ഉണ്ടായതുപോലുള്ള ഭീകരാക്രമണങ്ങൾ പ്രാദേശിക സഹായം ഇല്ലാതെ സംഭവിക്കില്ലെന്ന് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. ആരെങ്കിലും പിന്തുണക്കാതെ ഇത്തരം സംഭവങ്ങൾ നടക്കില്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.



Navy fully prepared respond Pahalgam terror attack.

Next TV

Top Stories