ചേമ്പിലയിൽ പൊതിഞ്ഞ് നവജാതശിശുവിനെ വലിച്ചെറിഞ്ഞു; അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

ചേമ്പിലയിൽ പൊതിഞ്ഞ് നവജാതശിശുവിനെ വലിച്ചെറിഞ്ഞു; അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും
Jun 20, 2025 08:15 AM | By Athira V

പത്തനംതിട്ട: ( www.truevisionnews.com ) മെഴുവേലിയിൽ നവജാതശിശു മരിച്ചതിൽ അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും. പ്രസവിച്ച ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോൾ തലയടിച്ച് മരിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണിത്. 21 കാരി ആശുപത്രി വിട്ടാൽ ഉടൻ അറസ്റ്റ് ചെയ്യും. 21 കാരിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൊലക്കുറ്റം തന്നെ ചുമത്താൻ പൊലീസ് തീരുമാനിച്ചത്.

തലയ്ക്ക് പിന്നിലേറ്റ ഗുരുതര പരിക്കാണ് കുഞ്ഞിന്‍റെ മരണകാരണം. വീട്ടിലെ ശുചിമുറിയിൽ പ്രസവിക്കുന്നതിനിടെ യുവതി തന്നെ പൊക്കിൾകൊടി മുറിച്ച്നീക്കാൻ ശ്രമിച്ചു. ഇതിനിടെ തലകറങ്ങി ശുചിമുറിയിൽ വീണു. ഈ വീഴ്ചയിൽ കുഞ്ഞിന്‍റെ തലയടിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ വലിച്ചെറഞ്ഞപ്പോൾ പറ്റിയ ക്ഷതമെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്.

ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീട്ടിലെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോൾ തലയ്ക്ക് അടിയേറ്റ് പെൺകുഞ്ഞ് മരിച്ചെന്നാണ് കണ്ടെത്തൽ. വീട്ടിലുള്ള ആർക്കും ഗർഭിണിയായതും പ്രസവിച്ചതും അറിയില്ലെന്നാണ് യുവതി ആവർത്തിക്കുന്നത്. പൊലീസ് അത് വിശ്വസിക്കുന്നില്ല. പ്ലസ്ടു മുതൽ പരിചയമുള്ള കാമുകനാണ് ഗർഭത്തിന് ഉത്തരവാദി എന്ന് യുവതി മൊഴി നൽകിയിരുന്നു. കാമുകനെയും വിശദമായി ചോദ്യം ചെയ്യും.

newborn baby death Unmarried mother charged murdercase

Next TV

Related Stories
ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി, പിന്നാലെ നവവധു തൂങ്ങിമരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് ആറ് മാസം മുൻപ്

Jul 15, 2025 10:33 AM

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി, പിന്നാലെ നവവധു തൂങ്ങിമരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് ആറ് മാസം മുൻപ്

തൃശൂർ ആലപ്പാട് ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

Read More >>
കാണാതായ മധ്യവയസ്ക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ നിന്ന്, ഒരാൾ പിടിയിൽ

Jul 15, 2025 08:34 AM

കാണാതായ മധ്യവയസ്ക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ നിന്ന്, ഒരാൾ പിടിയിൽ

നെയ്യാർഡാമിൽ നിന്ന് കാണാതായ മധ്യവയസ്കയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി....

Read More >>
ട്രെയിൻ യാത്രയ്ക്കിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം, പിന്നാലെ മറ്റൊരു പെണ്‍കുട്ടിയെ ശല്യം ചെയ്തു; യുവാവ് അറസ്റ്റില്‍

Jul 15, 2025 08:15 AM

ട്രെയിൻ യാത്രയ്ക്കിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം, പിന്നാലെ മറ്റൊരു പെണ്‍കുട്ടിയെ ശല്യം ചെയ്തു; യുവാവ് അറസ്റ്റില്‍

മലപ്പുറം വേങ്ങരയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത മദ്രസാധ്യാപകന് ശിക്ഷ വിധിച്ച് കോടതി....

Read More >>
Top Stories

//Truevisionall