വടകര (കോഴിക്കോട്) : ( www.truevisionnews.com ) ജുവല്ലറിയിൽ പണവും സ്വർണവും നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി. കടമേരി സ്വദേശി പുത്തൻ പുരയിൽ സമീറ (46) യുടെ പരാതിയിൽ വടകര പൊലീസ് കേസെടുത്തു.

അപ്പോളോ ജ്വല്ലറിയിൽ പണവും സ്വർണ്ണവും നിക്ഷേപ്പിച്ചാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന പേരിൽ 2013 മുതൽ 2018 വരെയുള്ള കാലയളവിൽ ഏകദേശം നാലു ലക്ഷം രൂപയും പത്തു പവനോളം സ്വർണ്ണവും പ്രതികൾ തട്ടിയെടുത്തതായി യുവതി വ്യക്തമാക്കി.
സമീറയുടെ പരാതിയിൽ പ്രതികളായ മൂസ ഹാജി, സാബിത് എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Jewellery investment scam Gold cash stolen from young woman pretext dividend payment
