താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ആറു പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ​ഗുരുതരം

താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ആറു പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ​ഗുരുതരം
May 2, 2025 07:28 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്ക്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. താമരശ്ശേരി കുടുക്കിൽ ഉമ്മരത്താണ് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. താമരശ്ശേരി വാടിക്കൽ ലത്തീഫ് (58) ഈങ്ങാപ്പുഴ പൂലോട് ഫിദ (15), ഫാസില (38), സയാൻ (9), ഫാരിസ (40), ഫൈഹ (12) എന്നിവർക്കാണ് പരിക്കേറ്റത്.

താമരശ്ശേരി കുടുക്കിൽ - ഉമ്മരം ലിങ്ക് റോഡിൽ വൈകീട്ട് 6 മണിക്കായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. സ്ഥലത്ത് പൊലീസെത്തി പരിശോധനകൾ നടന്നുവരികയാണ്.

auto car accident six injured two critically injured thamarassery

Next TV

Related Stories
ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കും; മെഡിക്കൽ കോളേജിലെ പുക, അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

May 2, 2025 10:30 PM

ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കും; മെഡിക്കൽ കോളേജിലെ പുക, അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി വീണാ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീപിടുത്തം

May 2, 2025 08:34 PM

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീപിടുത്തം

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ...

Read More >>
Top Stories