ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കും; മെഡിക്കൽ കോളേജിലെ പുക, അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കും; മെഡിക്കൽ കോളേജിലെ പുക, അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി
May 2, 2025 10:30 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ഇന്ന് രാത്രിയില്‍ അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും.

രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതമായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി ഏകദേശം എട്ടുമണിയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് എന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

രോഗികളെ മറ്റ് ആശുപത്രികളിലേക്കാണ് മാറ്റുന്നത്. അത്യാഹിത വിഭാഗത്തിലേക്ക് രോഗികളെ കൊണ്ടുവരരുതെന്ന് പൊലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി പ്രവർത്തനം താത്കാലികമായി നിർത്തി

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്നതിനെ തുടർന്ന് കാഷ്വാലിറ്റി പ്രവർത്തനം താത്കാലികമായി നിർത്തി. സംഭവത്തെ തുടർന്ന് രോഗികളെ മാറ്റുകയാണ്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ​സിടി സ്കാന്‍ എംആർഎ റൂമിന്റെ ഭാഗത്ത് പൊട്ടിത്തെറിയുണ്ടായെന്ന് ആശുപത്രി ജീവനക്കാരന്‍ പറഞ്ഞു.

യുപിഎസില്‍ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് പുക ഉയരാന്‍ കാരണമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ശ്രീജയന്‍ പറഞ്ഞു. രോഗികളെ ആശുപത്രിയിലെ പ്രധാന കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. മറ്റ് ആശുപത്രികളിലേക്ക് രോഗികളെ മാറ്റേണ്ട ആവശ്യമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

സിടി സ്കാനിന് സമീപത്ത് നിന്നാണ് പുക ഉയർന്നത്. കെട്ടിടമാകെ പുകനിറഞ്ഞിരിക്കുകയാണ്. സംഭവസമയത്ത് നിരവധി രോഗികളും ഡോക്ടർമാരും ജീവനക്കാരുമടക്കം നിരവധി പേർ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്നു.

രോഗികളെ ഡോക്ടർമാരും മെഡിക്കൽ കോളജ് ​വളന്റിയർമാരും രോഗികളുടെ ബന്ധുക്കളും ചേർന്നാണ് പുറത്തെത്തിച്ചത്. ഫയർ​ഫോഴ്സ് യൂണിറ്റുകൾ എത്തി പുക നിയന്ത്രണം വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

health minister orders investigation smoke kozhikode medical college ups room

Next TV

Related Stories
വാണിമേൽ സ്വദേശിയായ മധ്യവയസ്‌കൻ കഞ്ചാവുമായി അറസ്റ്റിൽ

May 3, 2025 10:52 AM

വാണിമേൽ സ്വദേശിയായ മധ്യവയസ്‌കൻ കഞ്ചാവുമായി അറസ്റ്റിൽ

കഞ്ചാവുമായി കോടിയൂറ സ്വദേശിയായ മധ്യവയസ്‌കൻ അറസ്റ്റിൽ....

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീപിടുത്തം

May 2, 2025 08:34 PM

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീപിടുത്തം

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ...

Read More >>
Top Stories