കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടുത്തം. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് തീ പിടിച്ചത് . തീയും പുകയും വന്നതോടെ ജീവനക്കാരും രോഗികളും പരിഭ്രാന്തരായി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സിടി സ്കാനിന് സമീപത്ത് നിന്നാണ് പുക ഉയർന്നത്. കെട്ടിടമാകെ പുകനിറഞ്ഞിരിക്കുകയാണ്.

സംഭവസമയത്ത് നിരവധി രോഗികളും ഡോക്ടർമാരും ജീവനക്കാരുമടക്കം നിരവധി പേർ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്നു. രോഗികളെ ഡോക്ടർമാരും മെഡിക്കൽ കോളജ് വളന്റിയർമാരും രോഗികളുടെ ബന്ധുക്കളും ചേർന്നാണ് പുറത്തെത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെ പുറത്തേക്ക് മാറ്റിയിട്ടുണ്ട്. ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി പുക നിയന്ത്രണം വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
Fire breaks out Kozhikode Medical College Emergency Department
