പോസ്റ്റർ തർക്കം; നാദാപുരം കായപ്പനച്ചിയിൽ യുവാവിനു നേരെ ക്രൂര മർദ്ദനം

പോസ്റ്റർ തർക്കം; നാദാപുരം കായപ്പനച്ചിയിൽ യുവാവിനു നേരെ ക്രൂര മർദ്ദനം
May 2, 2025 07:11 PM | By VIPIN P V

നാദാപുരം : ( www.truevisionnews.com ) കായപ്പനച്ചിയിൽ പോസ്റ്റർ കീറിയതിന്റെ പേരിൽ യുവാവിനെ മർദ്ദിച്ചു. അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. കായപ്പനച്ചി സ്വദേശി കവുങ്ങിൽ താഴേക്കുനി രമിത്ത് കെ ടി കെ (31)നാണ് മർദ്ദനമേറ്റത്.

കുറച്ചു ദിവസങ്ങൾക്ക് കായപ്പനച്ചിയിലെ പൊതുജന വായനശാലയ്ക്കടുത്തു വച്ച് പ്രതികൾ യുവാവിനെ തടഞ്ഞുവച്ചു കൊണ്ട് മർദ്ദിച്ചതായി പരാതി. ഗ്രാമോത്സവത്തിന്റെ പരിപാടി പോസ്റ്ററുകൾക്കു മുകളിൽ പ്രതികൾ ലീഗിന്റെ പോസ്റ്ററുകൾ ഒട്ടിക്കുകയും യുവാവ് ലീഗ് പോസ്റ്ററുകൾ നീക്കം ചെയ്തതിൽ ഉണ്ടായ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിലെന്ന് രമിത്ത് പറഞ്ഞു.

തലയ്ക്കും കൈകൾക്കും പരിക്കുകളോടെ ഇയാളെ നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ പരാതിയിൽ കായപ്പനച്ചി സ്വദേശികളായ സയ്യിദ്, ഷംസീർ, സിദ്ദിഖ്, യാസാദ്, മുഹമ്മദ്‌ എന്നിവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.

Poster dispute Youth brutally beaten Kayappanachi Nadapuram

Next TV

Related Stories
ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കും; മെഡിക്കൽ കോളേജിലെ പുക, അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

May 2, 2025 10:30 PM

ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കും; മെഡിക്കൽ കോളേജിലെ പുക, അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി വീണാ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീപിടുത്തം

May 2, 2025 08:34 PM

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ തീപിടുത്തം

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ...

Read More >>
താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ആറു പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ​ഗുരുതരം

May 2, 2025 07:28 PM

താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ആറു പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ​ഗുരുതരം

താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക്...

Read More >>
Top Stories