‘ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’; ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

‘ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’; ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്
May 2, 2025 11:30 AM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’ എന്ന തലക്കെട്ടോടെയാണ് മന്ത്രി ഫേസ്ബുക്കിൽ ചിത്രംപങ്കുവെച്ചിരിക്കുന്നത്.

എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് വിഴിഞ്ഞം തുറമുഖത്ത് തയ്യാറാക്കിയിരിക്കുന്ന പടുകൂറ്റൻ വേദിയിലാണ് കമ്മീഷനിങ് ചടങ്ങുകൾ നടക്കുക. ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞത്തെത്തി.

10.40 മുതൽ 20 മിനിറ്റ് സമയം അദ്ദേഹം പോർട്ട് ഓപ്പറേഷൻ സെൻ്റർ സന്ദർശിക്കും. പിന്നാലെ 11:00 മണിക്ക് ആരംഭിക്കുന്ന ചടങ്ങ് കൃത്യം ഒന്നരമണിക്കൂറിൽ പൂർത്തിയാവും. മുഖ്യമന്ത്രി പിണറായി വിജയൻ , കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി , ജോർജ് കുര്യൻ, തലസ്ഥാനത്തുനിന്നുള്ള മന്ത്രിമാർ , ഡോ. ശശി തരൂർ എം.പി, അടൂർ പ്രകാശ് എം.പി, എ. എ റഹീം എം.പി, എം വിൻസെൻ്റ് എം.എൽ.എ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർക്ക് വേദിയിൽ സ്ഥാനമുണ്ടാകും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.

minister p a muhammed riyas shared pictures from vizhinjam facebook

Next TV

Related Stories
സ്ഥാനം പോകുമോ? കെ പി സി സി അധ്യക്ഷസ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും

May 2, 2025 08:11 PM

സ്ഥാനം പോകുമോ? കെ പി സി സി അധ്യക്ഷസ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരൻ മാറുമെന്ന്...

Read More >>
ഫുട്ബാൾ താരം അനസ് എടത്തൊടിക മുസ്‌ലിം യൂത്ത് ലീഗിൽ ചേർന്നു

May 2, 2025 04:59 PM

ഫുട്ബാൾ താരം അനസ് എടത്തൊടിക മുസ്‌ലിം യൂത്ത് ലീഗിൽ ചേർന്നു

ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക മുസ്‌ലിം യൂത്ത് ലീഗിൽ...

Read More >>
'ഉമ്മൻ ചാണ്ടി ഇന്നില്ല.., വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നു' -പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

May 2, 2025 09:32 AM

'ഉമ്മൻ ചാണ്ടി ഇന്നില്ല.., വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നു' -പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി....

Read More >>
'പുലിപ്പല്ലല്ലേ, ആറ്റംബോംബൊന്നുമല്ലല്ലോ'; വേടന്‍ വിഷയത്തില്‍ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ്

May 1, 2025 01:30 PM

'പുലിപ്പല്ലല്ലേ, ആറ്റംബോംബൊന്നുമല്ലല്ലോ'; വേടന്‍ വിഷയത്തില്‍ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ്

റാപ്പർ വേടനെതിരായി നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എം...

Read More >>
Top Stories