May 1, 2025 10:37 PM

ഇസ്‌ലാമാബാദ്: (truevisionnews.com) ഇന്ത്യൻ ഗാനങ്ങൾ പാക്കിസ്ഥാന്റെ എഫ്എം റേഡിയോ സ്റ്റേഷനുകൾ വഴി കേൾപ്പിക്കുന്നത് നിരോധിച്ചു. പാക്കിസ്ഥാൻ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്റേതാണ് (പിബിഎ) ഉത്തരവ്. സംഘർ‌ഷ കാരണങ്ങളാലാണ് തീരുമാനമെന്നു പാക്കിസ്ഥാൻ ബ്രോ‍ഡ്‌കാസ്റ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

അതേസമയം, പാക്കിസ്ഥാന്റെ നീക്കം സെൽഫ് ഗോൾ എന്നാണ് സമൂഹ മാധ്യമങ്ങളിലെ ആക്ഷേപം. നടപടി പാക്കിസ്ഥാൻ റേഡിയോ സ്റ്റേഷനുകളുടെ ശ്രോതാക്കളിൽ വൻ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. പാക്കിസ്ഥാനിലെ നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ‌ മരവിപ്പിച്ച ഇന്ത്യ വിവിധ യുട്യൂബ് ചാനലുകൾക്കും രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ നടപടി.

'നമുക്ക് വേണ്ടത് സമാധാനമാണ്, ആളുകൾ മുസ്‌ലിംകൾക്കും കശ്മീരികൾക്കും എതിരെ പോകുന്നത് നമ്മൾ അനുവദിക്കാൻ പാടില്ല' - ഹിമാൻഷി നർവാൾ

ന്യൂഡൽഹി: (truevisionnews.com) പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ച് പഹൽഗാമിൽ കൊല്ലപ്പെട്ട നേവൽ ഓഫീസർ വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാൾ. ആളുകൾ മുസ്‌ലിംകൾക്കും കശ്മീരികൾക്കും എതിരെ പോകുന്നത് അനുവദിക്കാനാവില്ലെന്ന് ഹിമാൻഷി പറഞ്ഞു.

'എനിക്ക് നിങ്ങളോട് ഒരു കാര്യം കൂടി പറയാനുള്ളത് ഇതാണ്. ആളുകൾ മുസ്‌ലിംകൾക്കും കശ്മീരികൾക്കും എതിരെ പോകുന്നത് നമ്മൾ അനുവദിക്കാൻ പാടില്ല. നമുക്ക് വേണ്ടത് സമാധാനമാണ്. സമാധാനം മാത്രം. തീർച്ചയായും നമുക്ക് നീതി വേണം'-ഹിമാൻഷി പറഞ്ഞു.

മധുവിധു ആഘോഷിക്കാനായിരുന്നു ഹിമാൻഷി ഭർത്താവ് വിനയ് നർവാളിനൊപ്പം പഹൽഗാമിൽ എത്തിയത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിനയിയുടെ മൃതദേഹത്തിനരികെ ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രം ആരെയും വേദനിപ്പിക്കുന്നതായിരുന്നു. ഏപ്രിൽ 16നായിരുന്നു വിനയ് നർവാളും ഹിമാൻഷിയും വിവാഹിതരായത്. നേവിയിൽ ലഫ്റ്റനന്റ് കേണലായിരുന്ന വിനയ് ഹരിയാനയിലെ കർണാൽ സ്വദേശിയാണ്.

pakistan bans indian songs on radio amid rising tensions

Next TV

Top Stories