ന്യൂഡല്‍ഹി: ( www.truevisionnews.com ) പഹല്‍ഗാം ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയവര്‍ക്ക് സുപ്രിംകോടതിയുടെ വിമര്‍ശനം. രാജ്യം ഭീകരതയ്‌ക്കെതിരെ പോരാടുന്ന സമയത്ത് ഉത്തരവാദിത്വം കാണിക്കണം. സേനയുടെ മനോവീര്യത്തെ ബാധിക്കുന്ന ഒന്നും പാടില്ലെന്നും നിര്‍ദേശിച്ച കോടതി ഹരജി പിന്‍വലിക്കാന്‍ അനുവദിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഫതേഷ് സാഹു എന്നയാള്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണം, നിലവിലെ അന്വേഷണത്തിന് പുറമെ സുപ്രിംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിമാരെകൊണ്ട് കേസ് അന്വേഷിപ്പിക്കണം എന്നായിരുന്നു ഹരജിക്കാരന്റെ പ്രധാനപ്പെട്ട ആവശ്യം.
ജഡ്ജിമാരുടെ ചുമതല തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കുകയാണെന്നും അന്വേഷണം നടത്തുകയല്ലെന്നും കോടതി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഹരജി നല്‍കിയതെന്ന് ഹരജിക്കാരന്‍ കോടതിയോട് പറഞ്ഞു. രാജ്യം കടന്നു പോകുന്ന സാഹചര്യം മനസിലാക്കണമെന്നും ഹരജി പിന്‍വലിക്കുന്നതാണ് നല്ലതെന്നും കോടതി വ്യക്തമാക്കി.
അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്താന്റേയും നാവിക സേനകൾ മുഖാമുഖം; അഭ്യാസങ്ങൾ നടത്തി സേനകൾ
( www.truevisionnews.com) അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്താന്റേയും നാവിക സേനകൾ മുഖാമുഖം. ഇരു സേനകളും അടുത്തെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഇരു സേനകൾ അടുത്തെന്ന് സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഗുജറാത്ത് തീരത്തിന് 85 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ നാവികസേനയുടെ നേവൽ ഫയറിംഗ്. പാക് നാവിക സേനയും ആഭ്യാസങ്ങൾ നടത്തി.
‘ഒരു ദൗത്യവും അകലെയല്ല, ഒരു കടലും അത്ര വലുതുമല്ല’ എന്ന കുറിപ്പോടെ പടക്കപ്പലുകളുടെ ചിത്രം നാവികസേന കഴിഞ്ഞദിവസം എക്‌സിൽ പങ്കുവച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകിയതിന് പിന്നാലെയായിരുന്നു കുറിപ്പ്. അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ നടപടി ഇന്ത്യ കടുപ്പിക്കുകയാണ്.
പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. പാക് വിമാനങ്ങൾക്ക് ഇന്ത്യക്കു മുകളിൽ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നൽകികൊണ്ടിരിക്കുന്നത്.
Pahalgam attack Supreme Court strongly criticizes petition seeking judicial inquiry
