(truevisionnews.com) സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇടിമിന്നൽ അപകടകാരികളാണ്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഐഫോൺ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്, ഈ പറയുന്ന മോഡലുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? എന്നാൽ മെയ് 5 മുതൽ വാട്സാപ്പ് ഇവയിൽ ലഭ്യമാകില്ല
( www.truevisionnews.com ) ഐഫോൺ ഉപയോഗിക്കുന്നവരാണോ? അതിൽ വാട്സാപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഈ പ്രധാന വിവരം അറിഞ്ഞിരിക്കണം. മെയ് അഞ്ച് മുതൽ എല്ലാ ഐഫോൺ മോഡലുകളിലും വാട്സാപ്പ് ലഭ്യമാകില്ല. ഐ.ഒ.എസിൻറെ ഔട്ട്ഡേറ്റഡ് വെർഷനുള്ള ചില മോഡലുകളിലാണ് ലഭ്യമാകാത്തത്.
എന്നാൽ ഐ.ഒ.എസ് 15.1 ന് ശേഷം ഇറങ്ങിയ ഫോണുകൾ ഉപയോഗിക്കുന്നവരെ ഇത് ബാധിക്കില്ല. അവയക്കു മുമ്പ് ഇറങ്ങിയ ഫോണുകളിലാണ് വാട്സാപ്പ് ഫീച്ചർ പ്രവർത്തനം നിലയ്ക്കുന്നത്.
ഐ ഫോൺ 5എസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവയിലാണ് വാട്സാപ്പ് നിലയ്ക്കുന്നത്. ഈ ഫോണുകളെല്ലാം തന്നെ ഐ.ഒ.എസ് 14 വെർഷനാണ്. 15 യിലേക്ക് അപ്ഡേറ്റ് ചെയ്യാനുമാകില്ല. ഇതിലും പഴയ വെർഷനാണ് നിങ്ങളുടെ ഫോൺ എങ്കിൽ മുന്നേ തന്നെ വാട്സാപ്പ് ലഭ്യമല്ലാതായിട്ടുണ്ടാകും.
Change rain warning state.
