പാലക്കാട്: ( www.truevisionnews.com ) അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ച് വയസുകാരൻ ഗുരുതരാവസ്ഥയിൽ. പാലക്കാട് കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ആസിഡ് കുടിച്ചത്.

ശരീരത്തിലുള്ള അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടിൽ കൊണ്ടുവന്നു വച്ചതായിരുന്നു ആസിഡ്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റു. കുട്ടിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ
കൊല്ലം: (truevisionnews.com) ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 74കാരിയായ ഓമനയാണ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര ചിരട്ടക്കോണത്താണ് സംഭവം. ഭർത്താവ് കുട്ടപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് വെട്ടേറ്റ നിലയിലാണ് കിടപ്പുമുറിയിൽ ഓമനയുടെ മൃതദേഹം ഉണ്ടായിരുന്നത്.
രാത്രിയിൽ ഭർത്താവ് വെട്ടുകത്തി കൊണ്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇവരുടെ മകൾ സ്വപ്നയും ഭർത്താവും തൊട്ടടുത്തുള്ള മുറിയിലുണ്ടായിരുന്നെങ്കിലും സംഭവം അറിഞ്ഞിരുന്നില്ല. ഓമന മരിച്ചെന്ന് കുട്ടപ്പൻ മറ്റൊരിടത്ത് താമസിക്കുന്ന മൂത്ത മകളെ ഫോൺ വിളിച്ച് പറയുകയായിരുന്നു.
തുടർന്ന് വിവരം അറിഞ്ഞ് മകൾ സ്വപ്ന വാതിൽ തുടർന്ന് നോക്കിയപ്പോഴാണ് ഓമനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
Five year old boy critical condition after accidentally drinking acid Palakkad
