സൂറത്ത്: (truevisionnews.com) പഠിപ്പിച്ചുകൊണ്ടിരുന്ന 13 കാരനെ തട്ടിക്കൊണ്ട് പോയ 23കാരിയായ അധ്യാപിക അറസ്റ്റിൽ . ആറ് ദിവസത്തെ തെരച്ചിലിന് ഒടുവിലാണ് 13കാരനെ പൊലീസ് രക്ഷിച്ചത് . അധ്യാപികയ്ക്ക് എതിരെ പോക്സോ കേസെടുത്തു . ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. അഞ്ച് വർഷത്തോളമായി 13കാരന് ട്യൂഷൻ നൽകിക്കൊണ്ടിരുന്ന അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്.

ഏപ്രിൽ 25നാണ് ഇവരെ കാണാതായത്. സൂറത്ത് റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ നിന്നായിരുന്നു ഒടുവിലായി ഇവരുടെ ദൃശ്യം ലഭിച്ചത്. ഗുജറാത്ത് രാജസ്ഥാൻ അതിർത്തിയിലുള്ള ഷംലാജിക്ക് സമീപത്ത് വച്ച് ഒരു ബസിൽ നിന്നാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. പീഡനം അടക്കമുള്ള വകുപ്പുകളാണ് 23കാരിയായ അധ്യാപികയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. പോക്സോ വകുപ്പും അധ്യാപികയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഏപ്രിൽ 26നാണ് 13കാരന്റെ പിതാവ് വിശദമാക്കുന്നത്. സംഭവത്തിന് പിന്നിൽ അധ്യാപികയാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു. രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് ആഡംബര ബസിൽ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന് പിന്നാലെ സൂറത്ത് പൊലീസ് ബസ് തടഞ്ഞ് പരിശോധന നടത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തതും വിദ്യാർത്ഥിയെ രക്ഷിച്ചതും. 13കാരനുമായി അടുത്ത കാലത്ത് പ്രണയത്തിലായ അധ്യാപിക, കുട്ടിയുമായി ശാരീരിക ബന്ധവും പുലർത്തിയിരുന്നു. ഇത് കണ്ടെത്തിയതോടെയാണ് പോക്സോ അടക്കമുള്ള വകുപ്പുകൾ അധ്യാപികയ്ക്കെതിരെ ചുമത്തിയത്.
തട്ടിക്കൊണ്ട് പോകലിനും അധ്യാപികയ്ക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് അധ്യാപികയെ എസ്എംഐഎംഇആർ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. ട്രെയിനിൽ കയറാനായി അധ്യാപികയും 13കാരനും ഏറെ നേരം സൂറത്ത് റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നിരുന്നു.
എന്നാൽ തിരക്ക് അധികമാണെന്ന് കണ്ടതോടെ ഇവർ ബസ് മാർഗമാണ് രാജസ്ഥാനിലേക്ക് പോയത്. വസ്ത്രവും സ്വകാര്യ സമ്പാദ്യമായ 25000 രൂപയും അധ്യാപിക കയ്യിൽ കരുതിയിരുന്നു. അഹമ്മദാബാദിലെത്തിയ ശേഷം ഹോട്ടലിൽ താമസിച്ച ശേഷമാണ് ഇരുവരും ദില്ലിയിലേക്കും ഇവിടെ നിന്ന് ജയ്പൂരിലേക്കും എത്തുകയായിരുന്നു.
teacher arrested kidnapping 13 year old boy student surat
