യാത്രാമദ്ധ്യേ ബസ് നിര്‍ത്തി നിസ്കരിച്ചു; ബസ് ഡ്രൈവര്‍ക്ക് സസ്പെൻ‍ഷൻ

യാത്രാമദ്ധ്യേ ബസ് നിര്‍ത്തി നിസ്കരിച്ചു; ബസ് ഡ്രൈവര്‍ക്ക് സസ്പെൻ‍ഷൻ
May 1, 2025 04:44 PM | By VIPIN P V

( www.truevisionnews.com ) യാത്രാമദ്ധ്യേ ബസ് വ‍‍ഴിയില്‍ നിര്‍ത്തി നിസ്കരിച്ച കര്‍ണാടക എസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് സസ്പെൻഷൻ. ഡ്രൈവർ കം കണ്ടക്ടർ തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ്റെ വീഡിയോ ക‍ഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.

ഏപ്രിൽ 29നാണ് നടപടിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. ഹുബ്ബള്ളിക്കും ഹാവേരിക്കും ഇടയിലുള്ള റൂട്ടിലായിരുന്നു സംഭവം.വീഡിയോയിൽ, യൂണിഫോം ധരിച്ച ജീവനക്കാരൻ യാത്രക്കാർ കാത്തിരിക്കുമ്പോൾ പാർക്ക് ചെയ്തിരിക്കുന്ന ബസിനുള്ളിൽ സീറ്റിൽ ഇരുന്ന് പ്രാർത്ഥിക്കുന്നത് കാണാം.

ഔദ്യോഗിക ഡ്യൂട്ടി സമയം മതപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ വിമർശനത്തിന് കാരണമായി. സംഭവത്തിൻ്റെ വീഡിയോ വൈറലായത് കർണാടക ഗതാഗത വകുപ്പിൻ്റേയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ജീവനക്കാരനെതിരെ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു, ജീവനക്കാരൻ സർവീസ് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ അച്ചടക്ക നടപടി സ്വീകരിനും നിര്‍ദേശം നല്‍കിയിരുന്നു.

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹുബ്ബള്ളി ആസ്ഥാനമായുള്ള നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (NWKRTC) മാനേജിംഗ് ഡയറക്ടറോട് ഗതാഗത മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

നിർത്തിയിട്ട ആ.ർ.ടി.സി ബസിൽ നമസ്കരിച്ച ഡ്രൈവർക്കെതിരെ അന്വേഷണം

ബംഗളൂരു: ( www.truevisionnews.com ) നിർത്തിയിട്ട ബസിൽ നമസ്കരിച്ച ഡ്രൈവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഹംഗലിനും വിശാൽഗഡിനും ഇടയിൽ സർവീസ് നടത്തുന്ന ആ.ർ.ടി.സി ബസിലാണ് ഡ്രൈവർ എ.കെ.മുല്ല(58) നമസ്കാരം നിർവഹിച്ചത്.

ഹുബ്ബള്ളിക്കും ഹാവേരിക്കും ഇടയിൽ കാത്തിരിപ്പ് സമയമുള്ള സ്റ്റാന്റിൽ ബസ് നിർത്തി ഡ്രൈവറുടെ ഇരിപ്പിടത്തിന് പിന്നിലുള്ള പാസഞ്ചർ സീറ്റിൽ ഇരുന്ന് നമസ്‌കരിക്കുകയായിരുന്നു മുല്ല. യാത്രക്കാരിലൊരാൾ ഇത് പകർത്തി സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തു. അത് പെട്ടെന്ന് ശ്രദ്ധ നേടുകയും വ്യാപകമായ ചർച്ചക്ക് കാരണമാവുകയും ചെയ്തു. സംഘ്പരിവാർ സംഘടനകൾ ഡ്രൈവറുടെ പ്രവൃത്തിയിൽ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

58 കാരനായ മുല്ല മൂന്ന് ദിവസം മുമ്പ് പ്രാർത്ഥന നടത്തുന്ന ദൃശ്യങ്ങൾ കണ്ടു. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ല. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്താൻ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കർണാടക ആർ.ടി.സിയിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

Bus driver suspended for stopping bus mid way offer prayers

Next TV

Related Stories
തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം; ജ്യൂസ് മാത്രം കുടിച്ചു, വിദ്യാർഥിക്ക് ദാരുണാന്ത്യം

Jul 27, 2025 08:36 AM

തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം; ജ്യൂസ് മാത്രം കുടിച്ചു, വിദ്യാർഥിക്ക് ദാരുണാന്ത്യം

കുളച്ചൽ തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർഥി...

Read More >>
ഇനി പിഴവുണ്ടാകരുത്; സ്കൂളുകളിൽ സുരക്ഷാ പരിശോധന കർശനമാക്കും; നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

Jul 26, 2025 07:17 PM

ഇനി പിഴവുണ്ടാകരുത്; സ്കൂളുകളിൽ സുരക്ഷാ പരിശോധന കർശനമാക്കും; നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സ്കൂളുകളിൽ സുരക്ഷാ പരിശോധന നിർബന്ധമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ...

Read More >>
 വിചിത്ര സംഭവം ....! കളിച്ചുകൊണ്ടിരിക്കെ കൈയിൽ മൂർഖൻ ചുറ്റി; പാമ്പിനെ കടിച്ചുകൊന്ന് ഒരു വയസുകാരൻ, കുട്ടി ആശുപത്രിയിൽ

Jul 26, 2025 03:35 PM

വിചിത്ര സംഭവം ....! കളിച്ചുകൊണ്ടിരിക്കെ കൈയിൽ മൂർഖൻ ചുറ്റി; പാമ്പിനെ കടിച്ചുകൊന്ന് ഒരു വയസുകാരൻ, കുട്ടി ആശുപത്രിയിൽ

കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് വിചിത്ര...

Read More >>
സന്തോഷ വാർത്ത... ; ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

Jul 26, 2025 08:35 AM

സന്തോഷ വാർത്ത... ; ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ആശമാർക്ക് പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച്...

Read More >>
അമ്മയുടെ കണ്ണൊന്ന് തെറ്റി; പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

Jul 25, 2025 09:19 PM

അമ്മയുടെ കണ്ണൊന്ന് തെറ്റി; പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

ഫ്ലാറ്റിന്‍റെ പന്ത്രണ്ടാംനിലയില്‍ നിന്നും താഴേക്ക് വീണ് നാലുവയസുകാരിക്ക്...

Read More >>
Top Stories










//Truevisionall