പാപ്പിനിശേരി(കണ്ണൂർ ): ( www.truevisionnews.com ) സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന 10.750 ലിറ്റര്‍ മാഹിമദ്യം എക്‌സൈസ് സംഘം പിടികൂടി, ഒരാള്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരി ഷംസ വീട്ടില്‍ കുഞ്ഞുമ്പിയുടെ മകന്‍ എസ്.വി.ബഷീര്‍ (51)നെയാണ്പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ് കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്.

പാപ്പിനിശ്ശേരി പുതിയകാവ് ഇ എം.എസ് റോഡില്‍ വെച്ച് കെ.എല്‍-13 എ.വൈ 2966 ടി.വി.എസ് ജൂപ്പിറ്റര്‍ സ്‌ക്കൂട്ടിയില്‍ വില്‍പ്പനക്കായി കൊണ്ടുപോകവെയാണ് പിടിയിലായത്. മാഹിയില്‍ നിന്നും മദ്യം ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച് പാപ്പിനിശ്ശേരി, ഇല്ലിപ്പുറം, കീച്ചേരി, ചുങ്കം, മാട്ടൂല്‍, മടക്കര എന്നി സ്ഥലങ്ങളില്‍ യുവാക്കള്‍ക്ക് രഹസ്യമായി മദ്യം എത്തിച്ച് കൊടുക്കുന്ന ഇയാളെ തേടി ഡ്രൈഡേ ദിവസങ്ങളില്‍ നിരവധി ആവശ്യക്കാരാണ് എത്തുന്നത്.
കണ്ണൂരിൽ കശുമാവിൻ കൊമ്പിൽ മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി
മയിൽ: (truevisionnews.com) മധ്യവയസ്ക്കനെ വീട്ടിന് സമീപത്തെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുറ്റ്യൂട്ടൂർ വെള്ളുവയലിലെ തത്വമസി വീട്ടിൽ കെ.പി. പ്രശാന്തനെയാണ് (54) ഇന്ന് പുലർച്ചെ 1.30 ന് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ കണ്ണൂർ ജില്ലാ ഗവ. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.
കണ്ണൂരിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു
കണ്ണൂർ : (truevisionnews.com) കീച്ചേരി അഞ്ചാംപ്പീടിക റോഡിൽ നടക്കാനിറങ്ങിയ സ്ത്രീ കാർ ഇടിച്ചു മരിച്ചു. പാറക്കടവിലെ എം വി മധുസൂധനന്റെ ഭാര്യ സാവിത്രി (50) ആണ് മരിച്ചത്. കീച്ചേരി അഞ്ചാംപ്പീടിക റോഡിൽ പാറക്കടവിൽ രാവിലെ 6 മണിയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്തുനിന്നുവരുന്ന KL 59V 8971 നമ്പർ കാറാണ് ഇടിച്ചത്.
Selling liquor name food Man arrested liters Mahe liquor Kannur
