ശ്രദ്ധിക്കാതെ പോകരുതേ ....; ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗിൽ പുതിയ മാറ്റം വന്നു, ഇന്ന് മുതൽ പ്രാബല്യത്തിൽ

ശ്രദ്ധിക്കാതെ പോകരുതേ ....; ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗിൽ പുതിയ മാറ്റം വന്നു, ഇന്ന് മുതൽ പ്രാബല്യത്തിൽ
May 1, 2025 04:24 PM | By Susmitha Surendran

ദില്ലി: (truevisionnews.com) ഇന്ത്യൻ റെയിൽ‌വേ ട്രെയിൻ ടിക്കറ്റ് റിസർവേഷനിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ടിക്കറ്റ് ബുക്കിംഗ് ദുരുപയോഗം ചെയ്യുന്നത് കുറയ്ക്കുക, യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുക, ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് റെയിൽവേ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് പ്രധാന മാറ്റങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

ഒടിപി

ഐആർസിടിസി പോർട്ടലിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ഓരോ ടിക്കറ്റിനും യാത്രക്കാർ ഇനി മുതൽ ഒടിപി നൽകണം. പേയ്‌മെന്റ് ഗേറ്റ്‌വേയിൽ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാർ ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് മൊബൈൽ നമ്പർ പരിശോധിക്കണം. രജിസ്റ്റർ ചെയ്ത ഐആർസിടിസി ഉപയോക്താക്കൾക്കൊപ്പം എല്ലാ ഉപയോക്താക്കൾക്കും ഇത് ബാധകമാണ്. യഥാർത്ഥ യാത്രക്കാരനാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നതിലൂടെ മറ്റൊരു തലത്തിലുള്ള സുരക്ഷ ചേർക്കുന്നതിനാണ് ഇത്.

മുൻകൂര്‍ റിസര്‍വേഷൻ

മുൻകൂർ റിസർവേഷൻ കാലയളവ് നിലവിലുള്ള 120 ദിവസത്തിൽ നിന്ന് 90 ദിവസമായി കുറച്ചു. മെയ് 1 മുതൽ, പ്രത്യേക ട്രെയിനുകളും ഉത്സവ സർവീസുകളും ഒഴികെ യാത്രക്കാർക്ക് യാത്രയ്ക്ക് 90 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ഇത് ട്രെയിനുകളുടെ ഷെഡ്യൂളിംഗും ഉപയോഗവും വർദ്ധിപ്പിക്കുമെന്നാണ് റെയിൽവേ ബോര്‍ഡിന്‍റെ വിലയിരുത്തൽ.

റീഫണ്ട്

ടിക്കറ്റ് റദ്ദാക്കലുകൾക്കുള്ള റീഫണ്ട് ഇനി 2 ദിവസത്തിനുള്ളിൽ തിരികെ ലഭിക്കും. നേരത്തെ ഇതിന് 5 മുതൽ 7 പ്രവൃത്തി ദിവസങ്ങൾ വരെ വേണ്ടി വന്നിരുന്നു. ഇപ്പോൾ, സാങ്കേതികവിദ്യയും മികച്ച ബാങ്കിം​ഗ് സംവിധാനങ്ങളും ഉപയോഗിച്ച് യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കി 48 മണിക്കൂറിനുള്ളിൽ അവരുടെ റീഫണ്ട് ലഭിക്കും. ഓൺലൈൻ ബുക്കിംഗുകൾക്കും ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ലിങ്ക് ചെയ്തിട്ടുള്ള കൗണ്ടർ ബുക്കിംഗുകൾക്കും ഈ നിയമം ബാധകമാണ്.

കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

കൊല്ലം: (truevisionnews.com) ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 74കാരിയായ ഓമനയാണ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര ചിരട്ടക്കോണത്താണ് സംഭവം. ഭർത്താവ് കുട്ടപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് വെട്ടേറ്റ നിലയിലാണ് കിടപ്പുമുറിയിൽ ഓമനയുടെ മൃതദേഹം ഉണ്ടായിരുന്നത്.

രാത്രിയിൽ ഭർത്താവ് വെട്ടുകത്തി കൊണ്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇവരുടെ മകൾ സ്വപ്നയും ഭർത്താവും തൊട്ടടുത്തുള്ള മുറിയിലുണ്ടായിരുന്നെങ്കിലും സംഭവം അറിഞ്ഞിരുന്നില്ല. ഓമന മരിച്ചെന്ന് കുട്ടപ്പൻ മറ്റൊരിടത്ത് താമസിക്കുന്ന മൂത്ത മകളെ ഫോൺ വിളിച്ച് പറയുകയായിരുന്നു.

തുടർന്ന് വിവരം അറിഞ്ഞ് മകൾ സ്വപ്ന വാതിൽ തുടർന്ന് നോക്കിയപ്പോഴാണ് ഓമനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.



New change train ticket booking

Next TV

Related Stories
ട്യൂഷൻ ക്ലാസ്സ് പതിയെ  പ്രണയ ലോകമായി,  13 കാരനെ തട്ടിക്കൊണ്ട് പോയ 23കാരിയായ അധ്യാപിക അറസ്റ്റിൽ

May 1, 2025 05:08 PM

ട്യൂഷൻ ക്ലാസ്സ് പതിയെ പ്രണയ ലോകമായി, 13 കാരനെ തട്ടിക്കൊണ്ട് പോയ 23കാരിയായ അധ്യാപിക അറസ്റ്റിൽ

സൂറത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്ന 13 കാരനെ തട്ടിക്കൊണ്ട് പോയ 23കാരിയായ അധ്യാപിക...

Read More >>
പാചകവാതക സിലിണ്ടർ ചോർന്നു; വീടിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു

May 1, 2025 03:06 PM

പാചകവാതക സിലിണ്ടർ ചോർന്നു; വീടിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു

അടകമരഹള്ളിയിൽ പാചകവാതക സിലിണ്ടർ ചോർന്ന് വീടിന് തീപിടിച്ച് രണ്ട് പേർ...

Read More >>
നിർത്തിയിട്ട ആ.ർ.ടി.സി ബസിൽ നമസ്കരിച്ച ഡ്രൈവർക്കെതിരെ അന്വേഷണം

May 1, 2025 11:47 AM

നിർത്തിയിട്ട ആ.ർ.ടി.സി ബസിൽ നമസ്കരിച്ച ഡ്രൈവർക്കെതിരെ അന്വേഷണം

ബസിൽ നമസ്കരിച്ച ഡ്രൈവർക്കെതിരെ വകുപ്പുതല...

Read More >>
Top Stories