കൊച്ചി: ( www.truevisionnews.com ) വൈറ്റിലയില്‍ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തില്‍ 11 യുവതികളെ ഹോട്ടലില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിലെ സ്പായുടെ മറവിലാണ് അനാശാസ്യം നടന്നിരുന്നതെന്നാണ് റിപ്പോർട്ട്.

പോലീസിന്റെ ഡാന്‍സാഫ് സംഘമാണ് വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലായ 'ആര്‍ട്ടിക്കി'ല്‍ ആദ്യം പരിശോധനയ്‌ക്കെത്തിയത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലുകളെല്ലാം പോലീസിന്റെയും ഡാന്‍സാഫിന്റെയും നിരീക്ഷണത്തിലാണ്.
ഇതിനിടെയാണ് സംശയത്തെ തുടര്‍ന്ന് വൈറ്റിലയിലെ ഹോട്ടലില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഹോട്ടലിലെ സ്പായുടെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന 11 യുവതികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യംചെയ്തുവരികയാണ്.
ഹോട്ടലില്‍ ലഹരി ഉപയോഗമോ ഇടപാടുകളോ നടന്നിട്ടില്ലെന്നാണ് നിലവില്‍ പോലീസ് നല്‍കുന്നവിവരം. അസി. കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലിലെത്തിയിട്ടുണ്ട്. സ്പായിലുണ്ടായിരുന്നവരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
ഭക്ഷണമെന്ന പേരില്‍ മദ്യവില്‍പ്പന; കണ്ണൂരിൽ 10.750 ലിറ്റര്‍ മാഹി മദ്യവുമായി ഒരാൾ പിടിയില്‍
പാപ്പിനിശേരി(കണ്ണൂർ ): ( www.truevisionnews.com ) സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന 10.750 ലിറ്റര്‍ മാഹിമദ്യം എക്‌സൈസ് സംഘം പിടികൂടി, ഒരാള്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരി ഷംസ വീട്ടില്‍ കുഞ്ഞുമ്പിയുടെ മകന്‍ എസ്.വി.ബഷീര്‍ (51)നെയാണ്പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ് കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്.
പാപ്പിനിശ്ശേരി പുതിയകാവ് ഇ എം.എസ് റോഡില്‍ വെച്ച് കെ.എല്‍-13 എ.വൈ 2966 ടി.വി.എസ് ജൂപ്പിറ്റര്‍ സ്‌ക്കൂട്ടിയില്‍ വില്‍പ്പനക്കായി കൊണ്ടുപോകവെയാണ് പിടിയിലായത്. മാഹിയില്‍ നിന്നും മദ്യം ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച് പാപ്പിനിശ്ശേരി, ഇല്ലിപ്പുറം, കീച്ചേരി, ചുങ്കം, മാട്ടൂല്‍, മടക്കര എന്നി സ്ഥലങ്ങളില്‍ യുവാക്കള്‍ക്ക് രഹസ്യമായി മദ്യം എത്തിച്ച് കൊടുക്കുന്ന ഇയാളെ തേടി ഡ്രൈഡേ ദിവസങ്ങളില്‍ നിരവധി ആവശ്യക്കാരാണ് എത്തുന്നത്.
Indecency under guise spa hotel eleven young women custody
